Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ » യമുന നഗര്‍ » ആകര്‍ഷണങ്ങള് » ചൗധരി ദേവി ലാല്‍ ഹെര്‍ബല്‍ നേച്ചര്‍ പാര്‍ക്ക്

ചൗധരി ദേവി ലാല്‍ ഹെര്‍ബല്‍ നേച്ചര്‍ പാര്‍ക്ക്, യമുന നഗര്‍

6

യമുനാനഗറിലെ ചുഹാര്‍പൂര്‍ ഗ്രാമത്തിനടുത്താണ് ഔഷധ സസ്യങ്ങളില്‍ ഗവേഷണം നടത്തുന്ന ചൗധരി ദേവി ലാല്‍ ഹെര്‍ബല്‍ നേച്ചര്‍ പാര്‍ക്ക്. ഇവിടെ വിവിധയിനങ്ങളില്‍ പെട്ട ഔഷധസസ്യങ്ങളുടെ വന്‍ ശേഖരമാണുള്ളത്. 2001 നവംബര്‍ 6 ന് ആരംഭിച്ച ഈ പാര്‍ക്കില്‍ നിന്ന് ലോകത്തിന്‍റെ പല ഭാഗങ്ങളിലേക്കും ഔഷധസസ്യങ്ങള്‍ കൊണ്ടുപോകുന്നു.

ഷിവാലിക് പര്‍വ്വതനിരകളുടെ സമീപത്താണ് ഈ സഥലം. 300 ല്‍ അധികം ഇനങ്ങളില്‍ പെട്ട് ഔഷധസസ്യങ്ങളും. ചെടികളും, ജല സസ്യങ്ങളും, വള്ളിച്ചെടികളും ഇവിടെ വളര്‍ത്തുന്നു. 184 ഏക്കറിലാണ് ചൗധരി ദേവി ലാല്‍ ഹെര്‍ബല്‍ നേച്ചര്‍ പാര്‍ക്ക് വ്യാപിച്ച് കിടക്കുന്നത്. പ്രാദേശികമായി ലഭ്യമായ ഏറെ ഗുണവിശേഷങ്ങളുള്ള  ഔഷധ സസ്യങ്ങളും, സുഗന്ധസസ്യങ്ങളും ഉപയോഗപ്പെടുത്തുക എന്നതാണ് ഈ പാര്‍ക്ക് സ്ഥാപിച്ചതിന് പിന്നിലെ ഉദ്ദേശം.

ഖെയിര്‍, തേക്ക്, ഷിഷാം, സംബല്‍ തുടങ്ങിയ വൃക്ഷങ്ങളും, അശ്വഗന്ധ, സര്‍പ്പഗന്ധ, സഫേദ് മുസ്‍ലി, വാച്, ചിത്രക്, ബ്രഹ്മി, ഇസാബ്ഗോള്‍‌ തുടങ്ങിയ ഔഷധച്ചെടികളും ഇവിടെ വളര്‍ത്തുന്നു. തുളസി, പിപ്പലി, മകോയ്, ഭൂമി അമലാകി, ബഹേര, ഗ്വാര്‍പത, ഹരദ്, ആംല, കാലിഹരി, ലെമണ്‍ ഗ്രാസ്, ലിക്വോറിസ്, ജട്രോഫ, പാല്‍മറോസ തുടങ്ങിയവയും പാര്‍ക്കില്‍ വളര്‍ത്തുന്നുണ്ട്.

സന്ദര്‍ശകര്‍ക്ക് ഔഷധ സസ്യങ്ങളെക്കുറിച്ച് കൂടുതല്‍ അറിയാനായി സസ്യങ്ങള്‍ക്കരികെ അവയുടെ വിശദാംശങ്ങള്‍ രേഖപ്പെടുത്തിയ ബോര്‍ഡുകള്‍ സ്ഥാപിച്ചിട്ടുണ്ട്. ഇവിടെ കുട്ടികള്‍ക്കായുള്ള ഒരു പാര്‍ക്കും, നേച്ചര്‍ പാര്‍ക്കിന്‍റെ ഇന്‍ഫര്‍മേഷന്‍ സെന്‍ററായി പ്രവര്‍ത്തിക്കുന്ന മുളയില്‍ നിര്‍‌മ്മിച്ച ഒരു കുടിലുമുണ്ട്. 

One Way
Return
From (Departure City)
To (Destination City)
Depart On
11 Mar,Wed
Return On
12 Mar,Thu
Travellers
1 Traveller(s)

Add Passenger

  • Adults(12+ YEARS)
    1
  • Childrens(2-12 YEARS)
    0
  • Infants(0-2 YEARS)
    0
Cabin Class
Economy

Choose a class

  • Economy
  • Business Class
  • Premium Economy
Check In
11 Mar,Wed
Check Out
12 Mar,Thu
Guests and Rooms
1 Person, 1 Room
Room 1
  • Guests
    2
Pickup Location
Drop Location
Depart On
11 Mar,Wed
Return On
12 Mar,Thu