ഹനുമാന്‍ ഗംഗാ നദിയുടെയും യമുനാ നദിയുടെയും സംഗമ സ്ഥലമാണ് ഹനുമാന്‍ ഛാട്ടി. സമുദ്രനിരപ്പില്‍ നിന്ന് 2400 മീറ്റര്‍ ഉയരത്തിലാണ് ഈ പ്രദേശം. ഇവിടെ നിന്ന് 13 കിലോമീറ്റര്‍ അകലെ യമുനോത്രിയിലേക്കുള്ള ട്രെക്കിംങ് താവളമായിരുന്നു മുന്പ് ഈ പ്രദേശം. ഹനുമാന്‍ ഛാട്ടിക്കും ജാനകി ഛാട്ടിക്കുമിടയില്‍ ഗതാഗത യോഗ്യമായ ഒരു റോഡ് ഇപ്പോള്‍ പണിതിട്ടുണ്ട്. മരുന്നുകളും റെയിന്‍ കോട്ടുകളും പോലുള്ള അത്യാവശ്യ സാധനങ്ങള്‍ സന്ദര്‍ശകര്‍ക്ക് ഇവിടെ നിന്ന് വാങ്ങാം. യമുനോത്രിയെ അപേക്ഷിച്ച് താമസ സൌകര്യങ്ങള്‍ കൂടുതലുള്ളതിനാല്‍ സഞ്ചാരികള്‍ക്ക് സൌകര്യം പോലെ ഇവിടെ തങ്ങുകയുമാവാം.



Click it and Unblock the Notifications