മൂന്ന് ഭാഗവും പൈന്‍ഗംഗ നദിയാല്‍ ചുറ്റപ്പെട്ടു കിടക്കുകയാണ് ഈ വന്യജീവി സങ്കേതം. യവതമാല്‍ നഗരത്തിലെ ഉമര്‍ഖേഡിലാണ് ഇത് സ്ഥിതി ചെയ്യുന്നത്. വൈവിധ്യമാര്‍ന്ന സസ്യ, ജന്തുജാലങ്ങള്‍ കൊണ്ട് സമ്പന്നമാണ് 325 ചതുരശ്ര കിലോമീറ്റര്‍ വിസ്തൃതിയുള്ള ഈ വനപ്രദേശം.
തേക്കുള്‍പ്പെടെയുള്ള വിവിധ മരങ്ങള്‍ ഇടതിങ്ങി നില്‍ക്കുന്ന ഇവിടെ ചിങ്കാര, കലമാന്‍, കൃഷ്ണമൃഗം, മുയല്‍, കുറുനരി, പുള്ളിപ്പുലി, കുറുക്കന്‍ തുടങ്ങി നിരവധി മൃഗങ്ങളെയും കാണാം. പക്ഷി സ്നേഹികളുടെ കണ്ണിനുവിരുന്നൊരുക്കി കുയില്‍, നീലപ്പൊന്‍മാന്‍, ഗരുഡന്‍, പ്രാവ്, ബുള്‍ബുള്‍, കഴുകന്‍ തുടങ്ങിയവയുമുണ്ട്. ജനുവരി മുതല്‍ ജൂണ്‍ വരെയാണ് ഈ വന്യജീവി സങ്കേതം സന്ദര്‍ശിക്കാന്‍ പറ്റിയ സമയം.



Click it and Unblock the Notifications