യെലഗിരി ഗ്രാമത്തിലെ കൊടുമുടികളില്‍ ഒന്നിലാണ് വേലവന്‍ ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. ക്ഷേത്രത്തിലെ പ്രധാന പ്രതിഷ്‌ഠ മുരുകനാണ്. ക്ഷേത്രത്തില്‍ നിന്നാല്‍ പ്രദേശത്തിന്റെ മനോഹാരിത പരിപൂര്‍ണ്ണമായി ആസ്വദിക്കാന്‍ കഴിയും. താഴ്‌വാരത്തിന്റെ സൗന്ദര്യം നല്ല രീതിയില്‍ ആസ്വദിക്കാനും ക്ഷേത്ര സന്ദര്‍ശനം സഹായിക്കും. തമിഴ്‌നാട്ടില്‍ ആഘോഷിക്കുന്ന എല്ലാ പ്രധാന ഉത്സവങ്ങളും വേലവന്‍ ക്ഷേത്രത്തിലും കൊണ്ടാടുന്നുണ്ട്. ജൂലൈ മുതല്‍ ആഗസ്റ്റ് വരെയുള്ള കാലത്താണ് ഉത്സവങ്ങളില്‍ അധികവും നടക്കുന്നത്. അതിനാല്‍ ഈ സമയം തന്നെയാണ് ക്ഷേത്ര സന്ദര്‍ശനത്തിന് ഏറ്റവും അനുയോജ്യം. ഈ സമയത്ത് പ്രദേശവാസികളും മറ്റിടങ്ങളില്‍ നിന്നുള്ള വിശ്വാസികളും ക്ഷേത്രത്തില്‍ ധാരളമായി എത്താറുണ്ട്. ക്ഷേത്രത്തിന് പുറത്ത് സ്ഥാപിച്ചിരിക്കുന്ന കടോല്‍കജന്റെ പ്രതിമ ഇവിടുത്തെ മറ്റൊരു പ്രധാന ആകര്‍ഷണമാണ്.



Click it and Unblock the Notifications