യെലഗിരി കുന്നുകള്‍ക്ക് സമീപം ഒരു ടെലിസ്കോപ്പ് ഹൗസുണ്ട്. വനം വകുപ്പിന് കീഴിലാണ് ഇത് പ്രവര്‍ത്തിക്കുന്നത്. പൊന്നേരിയില്‍ നിന്ന് യെലഗിരി കുന്നിലേക്കുള്ള വഴിയില്‍ ഘട്ട് റോഡിന്റെ തുടക്കത്തിലാണ് ടെലിസ്കോപ്പ് ഹൗസ് സ്ഥിതി ചെയ്യുന്നത്. പതിമൂന്നാമത്തെ വളവിന് തൊട്ടുമുമ്പ് 1002 മീറ്റര്‍ ഉയരത്തിലാണ് ടെലിസ്കോപ്പ് ഹൗസിന്റെ സ്ഥാനം.
താഴ്വാരത്തിന്റെ വിശാലമായ ദൃശ്യം ടെലിസ്കോപ്പ് സഞ്ചാരികള്‍ക്ക് പ്രദാനം ചെയ്യും. താഴ്വര, ചെങ്കുത്തായ ചരിവുകള്‍, ജൊലാര്പെട്ട് താഴ്വര, വനിയമ്പാടി എന്നിവയെല്ലാം ടെലിസ്കോപ്പിലൂടെ തെളിഞ്ഞു കാണാന്‍ കഴിയും. വാരാന്ത്യങ്ങളില്‍ ഈ ടെലിസ്കോപ്പ് ഹൗസ് തുറന്ന് പ്രവര്‍ത്തിക്കും.