ഏര്‍ക്കോടിലെ ഏറ്റവും കിഴക്ക് വശത്തുള്ള വ്യൂ പോയിന്റ് ആണ് ടിപ്പെരാരി വ്യൂ പോയിന്റ്. ഏര്‍ക്കോടിന്റെ ഭംഗി ഏറ്റവും നല്ല രീതിയില്‍ നുകരാന്‍ പറ്റിയ സ്ഥലവും സൗകര്യവും ടിപ്പെരാരി വ്യൂ പോയിന്റിലാനുള്ളത്. മനസ്സിന് മറക്കാന്‍ കഴിയാത്ത കഴ്ചകളാണ് ഇവിടെയുള്ളത്.
ഇവിടെ നിന്ന് നോക്കി കഴിഞ്ഞാല്‍ എലിഫന്റ് ടൂത്ത് റോക്ക് വളരെ വ്യക്തമായീ കാണാന്‍ സാധിക്കും. ഈ വെളുത്ത കല്ല് ഉല്‍ക്കാശിലകള്‍ ഉത്ഭവിച്ചുണ്ടായതാണെന്ന് വിശ്വസിക്കപെടുന്നു. ടിപ്പെരാരി റോഡ് വഴി നിങ്ങള്‍ക്ക് ഈ സ്ഥലത്തേക്ക് എത്തിച്ചേരാവുന്നതാണ്.



Click it and Unblock the Notifications