ഇതും ഭദ്രകാളിയുടെ പ്രതിഷ്ഠയുള്ള ക്ഷേത്രമാണ്. അടൂര്‍ നഗരത്തില്‍ നിന്നും 8 കിലോമീറ്റര്‍ മാറിയാണ് ഈ ക്ഷേത്രം സ്ഥിതിചെയ്യുന്നത്. ക്ഷേത്രം നിര്‍മ്മിച്ചതുമായി ബന്ധപ്പെട്ട് ഒരു ഐതീഹ്യം നിലവിലുണ്ട്. കുരംപാലയിലെ പാലപ്പിള്ളി കുടുംബത്തില്‍പ്പെട്ട ഒരാളാത്രേ ഈ ക്ഷേത്രം നിര്‍മ്മിച്ചത്. തന്നോടുള്ള ഭക്തിയില്‍ പ്രീതയായ ഭദ്രകാളി ഈ ഭക്തന് പലശക്തികളും നല്‍കുകയും പിന്നീട് അദ്ദേഹം ദേവിയ്ക്കായി ക്ഷേത്രം പണിയുകയും ചെയ്തുവെന്നാണ് പറയപ്പെടുന്നത്. ഭദ്രകാളിയുടെ എട്ടുകൈകളുള്ള പ്രതിഷ്ഠയാണ് ക്ഷേത്രത്തിലുള്ളത്. ഗണപതി, യക്ഷി, മദന്‍, മറുത, മൂര്‍ത്തി, ആനമരുത, ഘണ്ഡാകര്‍ണന്‍ തുടങ്ങിയ പ്രതിഷ്ഠകളും ക്ഷേത്രത്തിലുണ്ട്.