Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ » ആഗ്ര » ആകര്‍ഷണങ്ങള് » ചിനി കാ റൌള

ചിനി കാ റൌള, ആഗ്ര

76

വര്‍ണ്ണപ്പകിട്ടുള്ള ടൈലുകള്‍ഉപയോഗിച്ച് പണിത കല്ലറ ആയതിനാലാണ് ഇതിന് ഈ പേര് വന്നത്. ചിനി എന്ന വാക്കിന് ടൈല്‍ എന്നും റൌള എന്നാല്‍ ഖബറിടം എന്നുമാണ് അര്‍ത്ഥം. മുല്ല ശുക്റുല്ല ശിറാസി എന്ന പണ്ഡിതന്റെ ഭാവനയില്‍ ഉദിച്ചതാണ് ഇതിന്റെ നിര്‍മ്മാണ വൈഭവം. മുഗള്‍ചക്രവര്‍ത്തിയായ ഷാജഹാന്റെ പ്രധാനമന്ത്രിയായിരുന്ന ഇദ്ദേഹം നല്ലൊരു കവിയും പണ്ഡിതനുമാണ്.

യമുനാനദിയുടെ തീരത്ത് ഇതുമാതുദ്ദൌലയുടെ കല്ലറയില്‍ നിന്ന് ഒരു കിലോമീറ്റര്‍  മാത്രം അകലെയാണ് ചിനി കാ റൌള. 1635 ലാണ് ഇത് പണിതത്. മിനുസമാര്‍ന്ന ചില്ലുകള്‍കൊണ്ടുള്ള ടൈലുകളാണ് ഇതിന് ഉപയോഗിച്ചിട്ടുള്ളത്. ഇത്തരത്തില്‍ ഒന്ന് ഇന്ത്യയില്‍ ആദ്യമാണ്. ഇന്ത്യയിലെ ഇന്തോ-പേര്‍ഷ്യന്‍  വാസ്തുകലയുടെ ലാന്‍ഡ് മാര്‍ക്കായിട്ടാണ് ഇതിനെ കരുതിപ്പോരുന്നത്.

ദീര്‍ഘചതുരാകൃതിയിലാണ് കല്ലറ പണിതിരിക്കുന്നത്. പ്രധാനമായും ബ്രൌണ്‍ നിറത്തിലുള്ള കല്ലുകളാണ് ഉപയോഗിച്ചിട്ടുള്ളത്. ചുമരിലെ വര്‍ണ്ണപ്പകിട്ടുള്ള ടൈലുകളില്‍ ഇസ്ലാമിക വേദഗ്രന്ഥമായ ഖുറാനിലെ വിശിഷ്ട വാചകങ്ങള്‍മുദ്രണം ചെയ്തിട്ടുണ്ട്.

അഷ്ടഭുജ മാതൃകയിലാണ് കല്ലറയുടെ മദ്ധ്യഭാഗം രൂപകല്പന ചെയ്തിട്ടുള്ളത്. വളഞ്ഞ കോണുകളാണിതിന്. അഫ്ഗാന്‍ മാതൃകയില്‍ വൃത്താകൃതിയിലുള്ള കുബ്ബകളാണ് ഈ കല്ലറയുടെ വലിയൊരു സവിശേഷത. ഇസ്ലാമിക വേദഗ്രന്ഥത്തിലെ വചനങ്ങള്‍അതില്‍ കൊത്തിവെച്ചിട്ടുണ്ട്. ജീര്‍ണ്ണതയുടെ പിടിയിലാണ് ഈ കുടീരം. എങ്കിലും അതിന്റെ പൂര്‍ വ്വ മഹിമ ഒട്ടും ചോര്‍ ന്ന്പോയിട്ടില്ല.

 

One Way
Return
From (Departure City)
To (Destination City)
Depart On
10 Mar,Tue
Return On
11 Mar,Wed
Travellers
1 Traveller(s)

Add Passenger

  • Adults(12+ YEARS)
    1
  • Childrens(2-12 YEARS)
    0
  • Infants(0-2 YEARS)
    0
Cabin Class
Economy

Choose a class

  • Economy
  • Business Class
  • Premium Economy
Check In
10 Mar,Tue
Check Out
11 Mar,Wed
Guests and Rooms
1 Person, 1 Room
Room 1
  • Guests
    2
Pickup Location
Drop Location
Depart On
10 Mar,Tue
Return On
11 Mar,Wed