Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ » ആഗ്ര » ആകര്‍ഷണങ്ങള് » ദിവാന്‍ ഇ ഖാസ്

ദിവാന്‍ ഇ ഖാസ്, ആഗ്ര

76

പ്രജകളെ നേരില്‍ കാണുവാനും ആവലാതികള്‍കേട്ട് പരിഹാര നടപടികള്‍കൈക്കൊള്ളാനുമാണ് ദിവാന്‍  ഇ ആം പണിതതെങ്കില്‍ ദിവാന്‍  ഇ ഖാസ് അതിനായിരുന്നില്ല. മറിച്ച്, വിദേശരാജ്യങ്ങളില്‍ നിന്നുള്ള വിശിഷ്ട വ്യക്തികളെയും പ്രതിനിധികളെയും രാജാക്കന്മാരെയും സല്ക്കരിക്കാന്‍  വേണ്ടിയാണ് ഇത് പണിതത്. അതീവ രഹസ്യമായ രാജ്യകാര്യങ്ങള്‍ ചര്‍ച്ച ചെയ്തിരുന്ന ഇടം എന്ന നിലയ്ക്ക് മുഗളരുടെ കാലത്ത് ഭരണസിരാകേന്ദ്രം എന്ന പദവി ഇതിനുണ്ടായിരുന്നു.

ഹാളിന്റെ ഉയര്‍ ന്ന തളത്തില്‍ വിശിഷ്ടമായ രണ്ട് സിംഹാസനങ്ങള്‍നിരത്തിയിട്ടുണ്ട്. വെണ്ണക്കല്ല് കൊണ്ട് പണിത ഇരിപ്പിടം ചക്രവര്‍ ത്തിയുടേതും കറുത്ത സ്ളേറ്റ്കല്ല് കൊണ്ടുള്ളത് അതിഥിയ്ക്ക് വേണ്ടിയുമായിരുന്നു. വിദേശസന്ദര്‍ ശകരെ ആശ്ചര്യപ്പെടുത്തുന്ന വിധത്തിലാണ് ഹാളിന്റെ സംവിധാനം.

അമൂല്യമായ രത്നക്കല്ലുകള്‍കൊണ്ടും സ്വര്‍ ണ്ണം, വെള്ളി ആഭരണങ്ങളുടെ ഇഴകള്‍കൊണ്ടും അസാമാന്യവിധത്തില്‍ ഇത് അലങ്കരിച്ചിട്ടുണ്ട്. ഹാളിന്റെ മുകള്‍തട്ടില്‍ വിതാനിച്ചിട്ടുള്ള മരപ്പലകകളില്‍ സ്വര്‍ണ്ണത്തിന്റെയും വെള്ളിയുടേയും ഷീറ്റുകള്‍വിരിച്ചിട്ടുണ്ട്.

സൂര്യപ്രകാശം ഹാളില്‍ പ്രതിഫലിക്കുന്നതിന് വേണ്ടിയാണിത്. രണ്ട് തട്ടുകളായ് പണിതിരിക്കുന്ന കവാടമാര്‍ഗ്ഗത്തിലൂടെ വേണം ഇവിടേക്ക് പ്രവേശിക്കാന്‍ . ഹാളിനെ സ്വര്‍ഗ്ഗീയ സദസ്സായും തിരുമനസ്സിനെ സൂര്യനായും ഉപമിച്ചുകൊണ്ടുള്ള പേര്‍ ഷ്യന്‍  ലിഖിതം ഹാളിന്റെ അന്തര്‍ ഭാഗത്ത് ഇടം പിടിച്ചിട്ടുണ്ട്. മുഗള്‍ഭരണാധികാരിയായ ഷാജഹാനാണ് 1635 ല്‍ ഈ വിശാലമായ ഹാള്‍പണിതത്.

 

One Way
Return
From (Departure City)
To (Destination City)
Depart On
25 Jul,Sat
Return On
26 Jul,Sun
Travellers
1 Traveller(s)

Add Passenger

  • Adults(12+ YEARS)
    1
  • Childrens(2-12 YEARS)
    0
  • Infants(0-2 YEARS)
    0
Cabin Class
Economy

Choose a class

  • Economy
  • Business Class
  • Premium Economy
Check In
25 Jul,Sat
Check Out
26 Jul,Sun
Guests and Rooms
1 Person, 1 Room
Room 1
  • Guests
    2
Pickup Location
Drop Location
Depart On
25 Jul,Sat
Return On
26 Jul,Sun