ജഹാംഗീര്‍ മഹല്‍, ആഗ്ര

ഹോം » സ്ഥലങ്ങൾ » ആഗ്ര » ആകര്‍ഷണങ്ങള് » ജഹാംഗീര്‍ മഹല്‍

ആഗ്രകോട്ടയ്ക്കുള്ളിലാണ് ജഹാംഗീര്‍  മഹല്‍. അക് ബര്‍  ചക്രവര്‍ ത്തിയാണ് 1570 ല്‍ ഇത് പണിതത്. സിനാന പാലസ് അഥവാ സ്ത്രീകളുടെ വസതി എന്നാണ് ഇതറിയപ്പെടുന്നത്. തന്റെ രജപുത്ര പത്നിമാരെ താമസിപ്പിക്കാനായിരുന്നു അക്ബര്‍  ഇത് പണിതത്. കോട്ടവാതില്‍ കടന്ന് അമര്‍ സിങ് ഗേറ്റിന് വലത് വശത്ത് കാണുന്ന ആദ്യത്തെ കെട്ടിടമാണ് ജഹാംഗീര്‍ മഹല്‍.

ചുവന്ന മണല്‍ കല്ലുകള്‍കൊണ്ടാണ് കൊട്ടാരം പണിതീര്‍ ത്തിരിക്കുന്നത്. ഹിന്ദു-മുസ്ലിം വാസ്തുകലയുടെ ഒരു സങ്കലനമാണിത്. പേര്‍ഷ്യന്‍ മാതൃകയില്‍ കൊത്തുപണികള്‍ചെയ്ത ഹാളുകള്‍ ക്ക് നടുവിലുള്ള അങ്കണത്തിലേക്കാണ് ഗേറ്റ് കടന്നുള്ള പ്രവേശന വീഥി ചെന്നെത്തുന്നത്. ഈ പാലസിന്റെ മുഖ്യ ആകര്‍ ഷണം കൊത്തുപണികള്‍ചെയ്ത് അലങ്കരിച്ച ബ്രാക്കറ്റുകളാണ് . ഇവയാണ് ബീമുകളെ താങ്ങിനിറുത്തുന്നത്.

ജഹാംഗീര്‍  പിന്നീട് ഈ കൊട്ടാരം നവീകരിക്കുകയുണ്ടായി. പാലസിന്റെ അകത്തെയും പുറത്തെയും അലങ്കാര പണികളില്‍ നിന്ന് ഇത് വ്യക്തമാകും. വൃത്താകൃതിയില്‍ ഒരു ജലാശയം അദ്ദേഹം അവിടെ പണിതു. പില്ക്കാലത്ത് ജഹാംഗീര്‍  ഹൌള് എന്ന പേരില്‍ ഇതറിയപ്പെട്ടു. ചക്രവര്‍ ത്തിയുടെ കാലത്ത് നറുമണം പൊഴിക്കുന്ന വെള്ളം കൊണ്ട് ഈ ടാങ്ക്‍ നിറച്ചിടുമായിരുന്നു.

 

Please Wait while comments are loading...