ആഗ്ര ഫോര്‍ട്ട്, ആഗ്ര

ഹോം » സ്ഥലങ്ങൾ » ആഗ്ര » ആകര്‍ഷണങ്ങള് » ആഗ്ര ഫോര്‍ട്ട്

ആഗ്രഫോര്‍ട്ട്, മറ്റുചിലപ്പോല്‍ റെഡ്ഫോര്‍ട്ട് എന്ന പേരിലും അറിയപ്പെടുന്ന ഈ കോട്ട വാസ്തുശൈലിയിലും രൂപകല്പനയിലും ഡല്‍ഹിയിലെ ചെങ്കോട്ടയെ കവച്ച് വെക്കുന്നതാണ്. രണ്ട് കെട്ടിടങ്ങളും ചുവന്ന മണല്‍ കല്ലുകള്‍കൊണ്ട് പണിതവയാണ്.

ഡല്‍ഹി ചെങ്കോട്ട സന്ദര്‍ശിക്കുന്നതോടൊപ്പം ആഗ്രകോട്ട കാണാനും ആളുകള്‍ താത്പരരാകുന്നത് മേല്‍പറഞ്ഞ സവിശേഷത കൊണ്ടാണ്. താജ് മഹലിനെ കൂടാതെ ആഗ്രയില്‍ യുനെസ്ക്കോയുടെ ലോകപൈതൃക സ്ഥലമെന്ന ഖ്യാതി നേടിയ ടൂറിസ്റ്റ്കേന്ദ്രമാണ് ഈ കോട്ട. 1565 ല്‍ മുഗള്‍ചക്രവര്‍ത്തിയായ അക്ബറാണ് ഇത് പണിതത്. വാസ്തവത്തില്‍ ക്രിസ്തുവര്‍ഷം 1000 ന് മുമ്പേ തന്നെ ഈ കോട്ട ഇവിടെ നിലവിലുണ്ടായിരുന്നു എന്നും അക്ബര്‍  ചക്രവര്‍ത്തി അത് നവീകരിക്കുക മാത്രമാണ് ചെയ്തതെന്നും സന്ദേഹമുണര്‍ത്തുന്ന ഒരു ഫലകം കോട്ടയുടെ കവാടത്തില്‍ പതിച്ചിട്ടുണ്ട്.

മാര്‍ബിളും നന്നായി മിനുസപ്പെടുത്തിയ നിറം പിടിപ്പിച്ച കല്ലുകളും ഉപയോഗിച്ച് ഷാജഹാന്‍  ഇത് മോടിപിടിപ്പിച്ചു. അര്‍ദ്ധചന്ദ്രാകൃതിയിലുള്ള ഈ കോട്ട യമുനാനദിക്കരയിലാണ് നിലകൊള്ളുന്നത്.

 

Please Wait while comments are loading...