ജസ്വന്ത് കി ഛത് രി, ആഗ്ര

ഹോം » സ്ഥലങ്ങൾ » ആഗ്ര » ആകര്‍ഷണങ്ങള് » ജസ്വന്ത് കി ഛത് രി

താഴികക്കുടങ്ങളുടെ ആകൃതിയില്‍ പണിത ഒരു സ്മൃതിമണ്ഡപമാണിത്. ജനമനസ്സുകളില്‍ ഇടം നേടിയ വിഖ്യാതമായ രാജസ്ഥാന്‍  വാസ്തുകലാശൈലിയിലാണ് ഈ കൂടാരം പണിതിട്ടുള്ളത്. ഹിന്ദു-മുഗള്‍സംസ്ക്കാരങ്ങളുടെ ആകര്‍ ഷകമായ സമ്മിശ്രണം ഇതിന്റെ ഘടനയില്‍ ദര്‍ശിക്കാം.

ജസ്വന്ത് കി ഛത് രി എന്നാണിതിന് പേരെങ്കിലും രാജാ ജസ്വന്ത് സിങ് രണ്ടാമനെ ആദരിച്ച് കൊണ്ടല്ല ഇത് പണിതത്. രാജസ്ഥാനിലെ ബണ്ഡി രാജകുമാരിയായ റാണിഹദയുടെ ത്യാഗസ്മരണയെ അനുസ്മരിച്ചാണ് ഇത് നിര്‍ മ്മിച്ചത്. ഷാജഹാന്റെ സൈന്യാധിപനായ അമര്‍ സിങ് രാതോറിനെയാണ് ഇവര്‍  വിവാഹം കഴിച്ചത്. 1644 ജൂലൈ 25 ന് കൊട്ടാരത്തിലുണ്ടായ ഒരു ഗൂഢാലോചനയുടെ ഫലമായി അമര്‍ സിങ് വധിക്കപ്പെട്ടു.

കൊല്ലപ്പെട്ട അമര്‍ സിങ് രാതോറിന്റെ ചിതയില്‍ ചാടി അദ്ദേഹത്തിന്റെ പത്നിയായ റാണി ഹദ ആത്മാഹുതി ചെയ്തു. അമര്‍സിങിന്റെ ഇളയ സഹോദരനായ രാജാ ജസ്വന്ത് സിങാണ് ധീരരജപുത്ര വനിതയും ജ്യേഷ്ടപത്നിയുമായ ഹദയ്ക്ക് വേണ്ടി ഈ സ്മാരകം പണിതത്. പതിവിന് വിപരീതമായി സ്മാരകം അതിന്റെ നിര്‍ മ്മാതാവിന്റെ പേരിലാണ് അറിയപ്പെട്ടത്. യമുനാനദിയുടെ തീരത്ത് രാജ് വാരയിലാണ് 1644-'58 കാലഘട്ടത്തില്‍ ഈ ശവകുടീരം പണിതത്. മുഗള്‍ഭരണകാലത്ത് പണികഴിപ്പിച്ച ഒരേയൊരു ഹിന്ദു ചരിത്രസ്മാരകമാണിത്.

 

Please Wait while comments are loading...