അക്ബര്‍ ചക്രവര്‍ത്തിയുടെ ആദ്യത്തെ രജപുത്ര പത്നിയാണ് മറിയം. ഇന്ന് അജ്മീര്‍ എന്നറിയപ്പെടുന്ന അംബറിലെ കച്ച് വഹ രജപുത്ര വംശത്തിന്റെ തലവനായ രാജാ ബര്‍ മാളിന്റെ മൂത്ത പുത്രിയായിരുന്നു മറിയം.
ഏറെ നാളത്തെ കാത്തിരിപ്പിന് ശേഷം അവര്‍ സലീമിന് ജന്മം കൊടുത്തു. പില്ക്കാലത്ത് നൂറുദ്ദീന്‍ സലീം ജഹാംഗീര്‍ എന്നറിയപ്പെട്ടത് ഈ കുഞ്ഞാണ്. ഇതിന്റെ ജന്മത്തോടെ തന്റെ പേര് അവര്‍ മറിയമുസ്സമാനി അഥവാ ഈ യുഗത്തിലെ മേരി എന്ന് പൂനര്‍ നാമകരണം ചെയ്തു.
1622 ല്‍ മറിയമുസ്സമാനി മരണപ്പെട്ടപ്പോള്‍പുത്രനായ ജഹാംഗീര്‍ അവരുടെ പേരില്‍ ഒരു കൊട്ടാരം പണിതു. ജ്യോതി നഗറിലെ തന്ത്പുര്‍ റോഡില്‍ അക് ബറിന്റെ ശവകുടീരത്തിനടുത്ത് തന്നെയാണ് ഈ കൊട്ടാരം.
ഈ പാലസ് പര്‍ ദ്ദധാരികളായ അന്തപ്പുര സ്ത്രീകള്‍ ക്കുള്ള വസതിയാക്കാനായിരുന്നു ആദ്യം തീരുമാനിച്ചിരുന്നത്. വലിയൊരു പറമ്പില്‍ ധാരാളം പാര്‍ പ്പിടസമുച്ചയത്തിന്റെ മാതൃകയിലാണ് ഈ പാലസ് പണിതിരിക്കുന്നത്. ഇതിന്റെ വടക്ക് ഭാഗത്തായി ഒരു തോട്ടമുണ്ട്. ഒരു ചെറിയ പാലം വഴിയാണ് പാലസില്‍ നിന്ന് തോട്ടത്തിലേക്ക് പ്രവേശിക്കുന്നത്.



Click it and Unblock the Notifications