ഇരുപത്തഞ്ച് ഏക്കറോളം വിസ്തൃതിയില്‍ പരന്ന് കിടക്കുന്ന ഈ മനോഹരമായ ഉദ്യാനം യമുനാനദിക്കരയിലാണ്. നിലാവെളിച്ചത്തിലെ ആരാമം എന്നാണ് ഈ പേരിന്റെ അര്‍ത്ഥം. താജ് മഹലിന് അനുരൂപമായിട്ടാണ് ഇത് പണിതിരിക്കുന്നത്. ഇവയ്ക്ക് രണ്ടിനും ഒരേ വിസ്തൃതിയാണ്. 1631 നും '35 നുമിടയ്ക്കാണ് ഈ തോട്ടത്തെ അണിയിച്ചൊരുക്കിയത്.
അഷ്ടഭുജാകൃതിയില്‍ പണിത വലിയൊരു കുളം തോട്ടത്തിന് നടുവിലായുണ്ട്. വെള്ളത്തില്‍ പ്രതിബിംബിക്കുന്ന താജിന്റെ ചിത്രം ഇവിടെനില്ക്കുന്ന സന്ദര്‍ ശകര്‍ ക്ക് വ്യക്തമായി കാണാം. പടവുകളുള്ള ഒരു നീര്‍ ചാലിലൂടെയാണ് കുളത്തിലേക്ക് വെള്ളമെത്തുന്നത്.യമുനാനദിയിലെ വെള്ളപ്പൊക്കത്തിന്റെ ഫലമായി കുളത്തിന് കേടുപാടുകള്‍സംഭവിച്ചിട്ടുണ്ട്. മുഗളരുടെ കാലം മുതല്‍ക്കേ ഇതിന്റെ ഘടനയ്ക്ക് നാശനഷ്ടങ്ങള്‍ബാധിച്ചിരുന്നു. ജീര്‍ ണ്ണിതാവസ്ഥയിലുള്ള ഈ കുളത്തെ ഇന്നും ഇവിടെ കാണാം.
ചരല്‍കല്ലുകള്‍കൊണ്ടുണ്ടാക്കിയ നാല് തൂണുകളില്‍ ഒന്ന് മാത്രമാണ് വെള്ളപ്പൊക്കത്തിന്റെ ആഘാതത്തെ അതിജയിച്ച നിലയില്‍ ഇവിടെ കാണാനാവൂ. കുളത്തിന് തെക്കും വടക്കുമായി തോട്ടത്തിന്റെ മട്ടുപ്പാവായി വര്‍ ത്തിച്ചിരുന്ന കെട്ടിടത്തിന്റെ അവശിഷ്ടങ്ങള്‍അവഗണനയുടെ അപമാനവും പേറി ഇപ്പോഴും ഇവിടെയുണ്ട്.



Click it and Unblock the Notifications