അജ് മീറിലെ രാജാബര്‍മല്‍ കച്ച് വഹയുടെ പുത്രിയായിരുന്നു മറിയം സമാനി. രജപുത്ര വംശജയായ ഈ സ്ത്രീയെ മുഗള്‍ചക്രവര്‍ത്തിയായ അക്ബര്‍ തന്റെ പത്നിയാക്കി. ഏറെ നാളത്തെ കാത്തിരിപ്പിന് ശേഷം സലീം എന്ന പുത്രന്‍ ജനിച്ചതോടെയാണ് അവര്‍ മറിയം സമാനി എന്ന പേര് സ്വീകരിച്ചത്. ലോകത്തോട് അലിവുള്ളവള്‍എന്നാണ് ഈ പേരിനര്‍ത്ഥം. പുത്രനായ സലീം പില്ക്കാലത്ത് ജഹാംഗീര്‍ എന്ന് അറിയപ്പെട്ടു.
1623 ല്‍ മറിയം സമാനി മരണപ്പെട്ടപ്പോള്‍പുത്രനായ ജഹാംഗീര്‍ മാതാവിനോടുള്ള സ്നേഹസ്മരണയ്ക്ക് ഒരു ശവകുടീരം പണിതു. തന്റെ പിതാവായ അക് ബര്‍ ചക്രവര്‍ ത്തിയെ അടക്കംചെയ്ത സിക്കന്ദ്രയ്ക്കടുത്ത് തന്നെയായിരുന്നു അത്. 1623 മുതല്‍ 1627 വരെയുള്ള നാല് വര്‍ഷങ്ങള്‍കൊണ്ടാണ് ഇതിന്റെ നിര്‍മ്മാണം പൂര്‍ത്തിയാക്കിയത്.
ഒരു തോട്ടത്തിലാണ് ചതുരാകൃതിയിലുള്ള ഈ കല്ലറ സ്ഥിതിചെയ്യുന്നത്. നടുവിലായി രണ്ട് ഇടനാഴികളുണ്ട്. വലിയ സ്തൂപങ്ങളില്‍ ഘടിപ്പിച്ച കമാനങ്ങലിലാണ് ഉള്ളിലേക്ക് വില്ല് പോലെ വളഞ്ഞ മേല്‍ത്തട്ട്. ഇഷ്ടികയും കുമ്മായക്കൂട്ടും ഉപയോഗിച്ചാണ് ഇതിന്റെ നിര്‍മ്മാണം. മുകള്‍ ഭാഗത്ത് മിനുസമുള്ള കുമ്മായച്ചാന്ത് തേച്ചിട്ടുണ്ട്. നാല് വലിയ കുടകള്‍നാല് മൂലകളിലായി ഇവിടെ കാണാം. ഇത് കെട്ടിടത്തിന് ആഭരണ വിഭൂഷിത ഭാവം നല്കുന്നു. മുഗള്‍വാസ്തുകലയിലെ 'താഴികക്കുടമില്ലാത്ത കല്ലറ'യുടെ ഉത്തമ ഉദാഹരണമാണിത്.



Click it and Unblock the Notifications