ഗുരു കാതാല്‍, ആഗ്ര

ആഗ്രയിലെ ചരിത്രപ്രസിദ്ധമായ ഗുരുദ്വാരയാണ് ഗുരു കാ താല്‍. ആഗ്രയുടെ ബാഹ്യമേഖലയിലുള്ള ബലൂച്പുര റെയില്‍വേ സ്റ്റേഷനും സിക്കന്ദ്രയ്ക്കും വളരെ അടുത്താണിത്. 1970 ല്‍ സന്താബാബ സാധുസിങ് ജി മൌനിയുടെ നേതൃത്വത്തില്‍ സിഖ് മതസ്ഥരുടെ നിസ്വാര്‍ത്ഥ പ്രയത്നം കൊണ്ടാണ് ഇത് നിലവില്‍ വന്നത്.

ഒന്‍പതാമത്തെ സിഖ് ഗുരുവായ ശ്രീ ഗുരു തേഗ് ബഹാദൂര്‍  ജിയുടെ ആദരവാര്‍ത്ഥമാണ് ഈ ഗുരുദ്വാര പണിതത്. ഇതിനകത്തൊരു താല്‍ അഥവാ ജലാശയമുണ്ട്. ചരിത്രപ്രസിദ്ധമാണ് ഈ ജലാശയം. ഇവിടെ വെച്ചാണ് മുഗള്‍ചക്രവര്‍ ത്തിയായ ഔറംഗസീബിന്റെ പട്ടാളക്കാര്‍  ഗുരുവിനെ അറസ്റ്റ്ചെയ്തത്.

ഗുരുദ്വാര പണിതസമയത്ത് പന്ത്രണ്ട് തൂണുകള്‍ഇവിടെ ഉണ്ടായിരുന്നു. കാലത്തിന്റെ കൈക്രിയകള്‍പിന്നിട്ട് എട്ടെണ്ണം മാത്രമേ ഇന്ന് അവശേഷിക്കുന്നുള്ളു. മനോഹരമായ ശില്പവേലകളാല്‍ അലംകൃതമാണ് ഈ ദേവാലയം. ചുവന്ന കല്ലുകള്‍കൊണ്ട് നിര്‍ മ്മിച്ച ഗുരുദ്വാര മുഗള്‍വാസ്തുകലയുടെയും അതിന്റെ പ്രതിരൂപങ്ങളായ ആഗ്രഫോര്‍ട്ട്, ഫത്തേപുര്‍ സിക്രി എന്നിവയോട്  നിര്‍ മ്മാണ രീതിയില്‍ സാദൃശ്യം വെച്ച് പുലര്‍ ത്തുന്നതുമാണ്. വിവിധ മതസ്ഥരായ ആയിരക്കണക്കിന് വിശ്വാസികള്‍നാടിന്റെ നാനാഭാഗത്ത് നിന്നും എല്ലാ വര്‍ ഷവും ഈ ഗുരുദ്വാര സന്ദര്‍ ശിക്കാന്‍  ഇവിടെ എത്തുന്നു.

 

Please Wait while comments are loading...