മതിയായ സംരക്ഷണമില്ലാതെ നശിച്ചുപോകുന്ന പുരാതന കലാസൃഷ്ടികളും പുരാവസ്തുക്കളുടെയും സംരക്ഷണാര്‍ഥം ഗുജറാത്തി വ്യാപാരിയായിരുന്ന കസ്തൂര്‍ബായി ലാല്‍ഭായ് 1956ല്‍ തുടങ്ങിയതാണ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്‍ഡോളജി. ഹിന്ദു,ബുദ്ധ,ജൈനമതങ്ങളുടെ തത്വസംഹിതകളും മറ്റും പ്രതിപാദിക്കുന്ന പുരാതന ഗ്രന്ഥങ്ങള്‍ ശേഖരിച്ചിരിക്കുന്ന മ്യൂസിയം ആണ് ഇവിടുത്തെ ഏറ്റവും വലിയ ആകര്‍ഷണം. ജൈന മത വിഭാഗത്തില്‍ മാത്രം 76000 കൈയെഴുത്തുകളും 500 ഇല്ലസ്ട്രേറ്റഡ് വേര്‍ഷനുകളും 45000 അച്ചടിച്ച പുസ്തകങ്ങളും ഉണ്ട്. ലോകത്ത് മറ്റൊരിടത്തും ജൈനമതവുമായി ബന്ധപ്പെട്ട ഇത്രയേറെ പുസ്തക ശേഖരം ഇല്ലെന്നാണ് വിലയിരുത്തപ്പെടുന്നത്.
സംസ്കൃതം, അപഭ്രംശ, പാലി, ഹിന്ദി, പുരാതന ഗുജറാത്തി, രാജസ്ഥാനി ഭാഷകളില്‍ എഴുതപ്പെട്ട പുസ്തകങ്ങള്‍ക്ക് പുറമെ കല്ലിലും ടെറാക്കോട്ടയിലും തീര്‍ത്ത ശില്‍പ്പങ്ങളും തുണിയിലും മറ്റും തീര്‍ത്ത പെയിന്‍റിംഗുകളും ഇവിടെ ശേഖരിച്ചിട്ടുണ്ട്. ഓടുകൊണ്ടും മരംകൊണ്ടുമുള്ള വിവിധ കലാരൂപങ്ങള്‍, പുരാതന നാണയങ്ങള്‍, പുരാതന നേപ്പാളീസ്, തിബറ്റന്‍ കലാരൂപങ്ങള്‍ എന്നിവയും ഇവിടെ ശേഖരിച്ചിട്ടുണ്ട്.



Click it and Unblock the Notifications