പോളോ മോണുമെന്‍റ് എന്നത് ഇദാറിലെ പരിഹാര്‍ രാജാക്കന്മാരുടെ ആസ്ഥാനത്തിന്‍റെ അവശിഷ്ടമായിരുന്നു. പത്താം നൂറ്റാണ്ടില്‍ വിജയനഗരത്തിലെ വനത്തിലായിരുന്നു ഇത് സ്ഥാപിക്കപ്പെട്ടത്. ഈ പ്രദേശത്ത് മനുഷ്യവാസം ആരംഭിച്ചത് ഹാര്‍ണവ് നദിക്കരയിലാണ്. ഈ നദി ഇപ്പോഴും നിലനില്‍ക്കുന്നുണ്ട്. പരിഹാര്‍ രാജാക്കന്മാരുടെ മേല്‍ പിന്നീട് രാത്തോഡ് രജ്പത് രാജവംശം പതിനഞ്ചാം നൂറ്റാണ്ടില്‍ അധിശത്വം സ്ഥാപിച്ചു. പോളോ എന്ന വാക്ക് പോള്‍ എന്ന മാര്‍വാടി വാക്കില്‍ നിന്നാണ് ഉത്ഭവിച്ചത്. കവാടം എന്നാണ് പോള്‍ എന്ന വാക്കിനര്‍ത്ഥം. രാജസ്ഥാനും, ഗുജറാത്തിനും ഇടയിലുള്ള പ്രവേശനകവാടം എന്നാണ് ഇതുകൊണ്ട് വിവക്ഷിക്കുന്നത്.
കലാലിയോ, മാമ്രെഹ്ചി എന്നീ പര്‍വ്വതങ്ങള്‍ക്കിടയിലായിരുന്നു പോളോ രാജ്യം. ഈ രണ്ട് പര്‍വ്വതങ്ങളും സൂര്യപ്രകാശത്തെ തടയുന്നതായിരുന്നു. അതുകൊണ്ടാവാം ഈ പ്രേദേശം ഉപേക്ഷിക്കപ്പെട്ടത് എന്ന് കരുതപ്പെടുന്നു. ശിവ് മന്ദിര്‍, സൂര്യ മന്ദിര്‍, ലഖേന ക്ഷേത്രം, ജെയ്ന്‍ ദെരാസാര്‍ എന്നിവ പോളോ നഗരത്തിലുണ്ടായിരുന്ന പ്രധാന നിര്‍മ്മിതികളാണ്. വിജയനഗര്‍ വനം 400 സ്ക്വയര്‍ കിലോമീറ്റര്‍ ചുറ്റളവില്‍ പരന്ന് കിടക്കുന്ന ഇലപൊഴിയും വനമാണ്. ഇവിടം ആദിവാസികള്‍ താമസമുണ്ട്. ഒട്ടനേകം ഔഷധച്ചെടികളും, പക്ഷികളും, സസ്തനികളും, ഉരഗങ്ങളും ഇവിടെ ധാരാളമായുണ്ട്.



Click it and Unblock the Notifications