പഴയകാലത്ത് മനുഷ്യര്‍ ഉപയോഗിച്ചിരുന്ന വീട്ടുസാധനങ്ങളിലും മറ്റും വന്ന മാറ്റങ്ങളിലൂടെ മനുഷ്യ ചരിത്രത്തിന്റെ തന്നെ പുരോഗതി വരച്ചുകാട്ടുകയാണ് വേച്ചാര്‍ യൂട്ടെന്‍സില്‍സ് മ്യൂസിയം അഥവാ ദ വിശല്ല എന്‍വയോണ്‍മെന്റല്‍ സെന്റര്‍ ഫോര്‍ ഹെറിറ്റേജ് ഓഫ് ആര്‍ട്ട്, ആര്‍ക്കിടെക്‌ചര്‍ ആന്റ് റിസര്‍ച്ച് സെന്റര്‍. 1981ല്‍ വിശല്ല ഗ്രാമീണ റസ്റ്റോറന്റിന് സമീപം സ്ഥാപിതമായ മ്യൂസിയത്തില്‍ നിന്ന് കാലാകാലങ്ങളായി മനുഷ്യന്റെ ആവശ്യകതകളില്‍ വന്നുകൊണ്ടിരിക്കുന്ന മാറ്റങ്ങള്‍ മനസ്സിലാക്കാനാകും. മനുഷ്യരുടെ ആവശ്യകതയില്‍ വന്ന മാറ്റങ്ങളാണ് പുതിയ പുതിയ വീട്ടുപകരണങ്ങളും മറ്റും അവരുടെ ജീവിതത്തിലേക്ക് കൊണ്ടുവന്നത്.
വീട്ടുപകരണങ്ങളില്‍ വന്ന മാറ്റങ്ങളിലൂടെ മനുഷ്യചരിത്രത്തിന്റെ പുരോഗതി അവതരിപ്പിക്കുക രസകരമായ ഒരു ആശയമാണെന്ന കാര്യത്തില്‍ സംശയമില്ല. അതുകൊണ്ട് തന്നെ സഞ്ചാരികളില്‍ ഈ മ്യൂസിയം കൗതുകം ഉണര്‍ത്തുമെന്നകാര്യം ഉറപ്പാണ്. കമ്മട്ടിക്കയില്‍ (ഗൗര്‍ഡ്) നിര്‍മ്മിച്ച കപ്പുകള്‍ മുതല്‍ സ്റ്റെയ്‌ന്‍ലെസ് സ്റ്റീല്‍ പാത്രങ്ങല്‍ വരെ ഇവിടെ കാണാന്‍ കഴിയും. ചെമ്പ്, പിച്ചള, ഓട്, ജര്‍മ്മന്‍ സില്‍വര്‍ തുടങ്ങിയ നിരവധി വസ്‌തുക്കള്‍ ഉപയോഗിച്ച് നിര്‍മ്മിച്ച പാത്രങ്ങളും മ്യൂസിയത്തിലുണ്ട്.



Click it and Unblock the Notifications



