ഐസ്വാളിന്‍െറ വടക്കുഭാഗത്താണ് ചെങ്കുത്തായ ഈ പര്‍വത നിരകള്‍ സ്ഥിതി ചെയ്യൂന്നത്. പ്രദേശവാസികളിലെയും സഞ്ചാരികളിലെയും ട്രക്കിംഗ് പ്രിയരുടെ ഇഷ്ട കേന്ദ്രമാണ് ഇവിടം. ദുര്‍ഘടമായ പാറക്കെട്ടുകള്‍ താണ്ടി മുകളിലെത്തുന്നവര്‍ക്ക് വിസ്മയ കാഴ്ചയാണ് ഏറ്റവും മുകളില്‍ പ്രകൃതി ഒരുക്കിയിരിക്കുന്നത്.
ഐസ്വാള്‍ നഗരത്തിന്‍െറ ആകാശകാഴ്ചയും സമീപത്തെ വനമേഖലയുടെ വിഹഗവീക്ഷണവും വിസ്മരിക്കാനാകാത്ത അനുഭൂതിയാണ് സന്ദര്‍ശകര്‍ക്ക് നല്‍കുക. കുറച്ചുദിവസം താമസിച്ച് കാഴ്ചകള്‍ കാണാന്‍ ആഗ്രഹിക്കുന്നവര്‍ക്കായി ഐസ്വാളില്‍ മികച്ച താമസ സൗകര്യങ്ങളുമുണ്ട്. റിറ്റ്സ് ഹോട്ടല്‍, റോയലേ ഹോട്ടല്‍, ട്രോപ്പിക്കാനാ ഹോട്ടല്‍, മയൂര്‍ ഹോട്ടല്‍,ഓര്‍ക്കിഡ് ഹോട്ടല്‍ എന്നിവ ലക്ഷ്വറി താമസവും സേവനവും നല്‍കുന്ന ഹോട്ടലുകളാണ്. ഐസ്വാളില്‍ നിന്ന് ഒരു ടാക്സി വിളിച്ചാല്‍ ദുര്‍ത്ലാംഗില്‍ എത്താം.



Click it and Unblock the Notifications