മിസോറാമിലുള്ള ക്രൈസ്തവ വിശ്വാസികളിലെ വിഭാഗമായ ‘ഹോളി ചര്‍ച്ച്’ സഭക്കാരാണ് സോളമന്‍ ടെമ്പിള്‍ നിര്‍മിച്ചത്. ബൈബിളില്‍ പറയുന്ന പ്രകാരം യേശുക്രിസ്തു പുനരവതരിക്കുന്ന ‘സിറ്റി ഓഫ് ഈസ്റ്റ്’ മിസോറാം ആണെന്നാണ് ഇവരുടെ വിശ്വാസം. പഴയ നിയമത്തില്‍ പറയുന്ന ജറുസലേമിലെ സോളമന്‍ ടെമ്പിളിന്‍െറ തുടര്‍ച്ചയായാണ് ഇവര്‍ ഈ ക്ഷേത്രം നിര്‍മിച്ചത്.
ഐസ്വാളിന്‍െറ പടിഞ്ഞാറ് ഭാഗത്തായാണ് പൂര്‍ണമായും മാര്‍ബിളില്‍ തീര്‍ത്ത 3025 സ്ക്വയര്‍ മീറ്റര്‍ വിസ്തൃതിയുള്ള മാര്‍ബിളില്‍ തീര്‍ത്ത ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. മനുഷ്യജീവിതത്തിന്‍െറ നാല് അവസ്ഥകളായ മോക്ഷം, നീതി, ജീവിതം, അതിജയിക്കല്‍ എന്നിവയെ പ്രതിനിധീകരിക്കുന്ന നാല് തൂണുകളാണ് ക്ഷേത്രത്തിനുള്ളത്. ഇതിന് മുകളില്‍ ദാവീദിന്‍െറ ഏഴ് നക്ഷത്രങ്ങള്‍ കൊണ്ട് അലങ്കരിച്ചിട്ടുമുണ്ട്. ക്ഷേത്രത്തിന്‍െറ ചുറ്റമുള്ള മരങ്ങളും സസ്യങ്ങളും നിറഞ്ഞ മേഖല പഴയ ജറസലേമിലെ സോളമന്‍ ക്ഷേത്രത്തിന് സമീപമുള്ള താഴ്വരയുടെ പേരായ കിദ്റോണ്‍ വാലി എന്നാണ് അറിയപ്പെടുന്നത്.



Click it and Unblock the Notifications