യോംഗോ നദിയിലാണ് പാറ്റം പാലം നിര്‍മ്മിച്ചിരിക്കുന്നത്. വാഹനഗതാഗതത്തിന് ഉപയോഗിക്കുന്ന ഒരു കേബിള്‍ ബ്രിഡ്‌ജ് ആണിത്. പാലത്തില്‍ നിന്നാല്‍ പട്ടണം മുഴുവനായി കാണാനാകും. അതുകൊണ്ട് തന്നെ സഞ്ചാരികള്‍ ധാരാളമായി ഇവിടെ എത്തുന്നു.
രാത്രി കാലങ്ങളില്‍ പാലം ദീപാലങ്കൃതമാകും. അപ്പോള്‍ പാലത്തിന്റെ സൗന്ദര്യം പതിന്മടങ്ങ് വര്‍ദ്ധിക്കും. പാലത്തിന് പിന്നിലായി മഞ്ഞ് മൂടിയ മലനിരകള്‍ കാണാനാകും. മഞ്ഞ് മൂടിയ മലനിരകളും പ്രകാശപൂരിതമായ പാലവും സഞ്ചാരികളുടെ മനം കുളിര്‍പ്പിക്കുമെന്ന് ഉറപ്പാണ്.



Click it and Unblock the Notifications