അംബോലി പട്ടണത്തിലാണ് ചരിത്രപ്രാധാന്യമുള്ള ഈ കോട്ട സ്ഥിതിചെയ്യുന്നത്. ഇപ്പോള്‍ ഇത് നാശത്തിന്റെ വക്കിലാണ്. പുനെയിലെ പാലസ് ഫോര്‍ട്ടിന്റെ നാലിരട്ടി വലിപ്പമുണ്ട് ഇതിന്. മെയിന്‍ റോഡ് സൈഡിലായിട്ടാണ് കോട്ടയുടെ കിടപ്പ്. കോട്ടയുടെ മുകളില്‍ നിന്നുള്ള കാഴ്ച മനോഹരമാണ്. കൊങ്കണ്‍ തീരവും, അറബിക്കടലുമെല്ലാം ഇവിടെനിന്നും കാണാം. ചുറ്റുപാടും പച്ചപ്പുനിറഞ്ഞ കാടാണ്. ഇതിനടുത്തായി ഒരു ശിവക്ഷേത്രവുമുണ്ട്.



Click it and Unblock the Notifications