സാരാഗര്‍ഹിയിലെ യുദ്ധത്തില്‍ ജീവന്‍ വെടിഞ്ഞ സിക്ക് യോദ്ധാക്കളുടെ ഓര്‍മക്കായുള്ള സ്മാരകമാണ് ഇത്. 1897ല്‍ പത്താന്‍മാരുടെ ആക്രമണത്തില്‍ നിന്ന് സാരാഗര്‍ഹി കോട്ടയെ സംരക്ഷിക്കാന്‍ മരണം വരെ പോരാടിയ മുപ്പത്താറാം സിക്ക് റജിമെന്‍റിലെ 21 ഭടന്‍മാരുടെ വീര കഥ സിക്ക് രണവീര്യത്തിന്‍െറ ജ്വലിക്കുന്ന തെളിവുകളില്‍ ഒന്നാണ്.
1902ല്‍ പഞ്ചാബ് ലെഫ്റ്റനന്‍റ് ഗവര്‍ണറായിരുന്ന സര്‍. ചാള്‍സ് പെവെസ് ആണ് ഇവരുടെ ഓര്‍മകകായി നിര്‍മിച്ച ഗുരുദ്വാര തുറന്നുകൊടുത്തത്. സാരാഗര്‍ഹി കോട്ടയില്‍ നിന്ന് കൊണ്ടു വന്ന കല്ലുകള്‍ കൊണ്ട് നിര്‍മിച്ച ഭിത്തിയില്‍ ഉറപ്പിച്ച മാര്‍ബിള്‍ ഫലകത്തില്‍ അന്ന് വീര ചരമമടഞ്ഞ 21 പട്ടാളക്കാരുടെയും പേരുകള്‍ കൊത്തിവെച്ചിട്ടുണ്ട്.
എല്ലാ വര്‍ഷവും സെപ്റ്റംബര്‍ 12ന് മതപരമായ ചടങ്ങുകളോട് കൂടിയുള്ള വിമുക്ത ഭടന്‍മാരുടെ ഒത്തുചേരല്‍ ഈ ഗുരുദ്വാരയില്‍ സംഘടിപ്പിക്കാറുണ്ട്. ചരിത്രപരമായി പ്രാധാന്യമുള്ളതിനാല്‍ ഇവിടം സന്ദര്‍ശിക്കാന്‍ ഒരിക്കലും മറക്കരുത്.



Click it and Unblock the Notifications