ഇന്ത്യന്‍ സ്വാതന്ത്ര്യ സമര ചരിത്രത്തിലെ വിസ്മരിക്കാനാകാത്ത ചരിത്രം പേറുന്ന മുസ്ലിം ദേവാലയമാണ് അമൃത്സറില്‍ ഹാള്‍ ബസാറിലെ ഗാന്ധി ഗേറ്റിന് സമീപം സ്ഥിതി ചെയ്യുന്ന നൂറ്റാണ്ടിന്‍െറ ചരിത്രം പേറുന്ന ഖൈറുദ്ധീന്‍ മസ്ജിദ്. 1876ല്‍ മുഹമ്മദ് ഖൈറുദ്ധീന്‍ നിര്‍മിച്ച ഈ പ്രൗഡഗംഭീരമായ മസ്ജിദില്‍ വെച്ചാണ് ടൂട്ടി ഹിന്ദ് എന്നറിയപ്പെടുന്ന മുസ്ലിം പണ്ഡിതനും സ്വാതന്ത്ര്യസമര സേനാനിയുമായ ഷാ അത്തുല്ല ബുഖാരി ബ്രിട്ടീഷുകാര്‍ക്കെതിരെ യുദ്ധ പ്രഖ്യാപനം നടത്തിയത്.
സമാനതകളില്ലാത്ത വാസ്തുശില്‍പ്പ മാതൃകയില്‍ നിര്‍മിച്ചിട്ടുള്ള ഇവിടം അമൃത്സറിലെ മുസ്ലിംങ്ങളുടെ പ്രധാന ആരാധനാലയം കൂടിയാണ്. ഓരോ നമസ്കാര സമയത്തും നൂറു കണക്കിന് വിശ്വാസികളാണ് ഇവിടെ പ്രാര്‍ഥന നടത്താന്‍ എത്താറ്. ചരിത്രപരമായ പ്രാധാന്യം കൊണ്ട് നിരവധി സഞ്ചാരികള്‍ ഇവിടം സന്ദര്‍ശിക്കാറുണ്ട്.



Click it and Unblock the Notifications