ഇന്ത്യാ - പാക്ക് അതിര്‍ത്തിയാണ് വാഗാ ചെക്ക് പോസ്റ്റ്. അമൃത്സറിനെയും പാക്കിസ്ഥാനിലെ ലാഹോറിനെയും വേര്‍തിരിക്കുന്ന വാഗ വഴിയാണ് മുമ്പ് ഇന്ത്യാ-പാക്ക് സൗഹൃദ ബസ് സര്‍വീസ് ഓടിയിരുന്നത്. തടവുകാരെ കൈമാറുന്നടതടക്കം കാര്യങ്ങളും ഇവിടെ നടക്കാറ്.
വിശാലമായ കെട്ടിടങ്ങളും റോഡുകളുമാണ് ഇവിടെയുള്ളത്. ഇന്ത്യന്‍ അതിര്‍ത്തിയിലെ ഔട്ട് പോസ്റ്റ് തുടങ്ങുന്ന സ്വര്‍ണജയന്തി കവാടം വരെ മാത്രമേ സന്ദര്‍ശകര്‍ക്ക് പ്രവേശനമുള്ളൂ. എല്ലാ ദിവസവും വൈകുന്നേരം നടക്കുന്ന ഔദ്യോഗിക പരേഡായ ബീറ്റിംഗ് ദി റിട്രീറ്റ് ആണ് വാഗാ അതിര്‍ത്തിയിലെ കാഴ്ച.
പകിട്ടും പ്രൗഡിയും ഗാംഭീര്യവും കുറക്കാതെയുമുള്ള ഇന്ത്യന്‍-പാക്ക് പട്ടാളക്കാരുടെ പരേഡും ഗാര്‍ഡുമാരുടെ മാറ്റവും കാണാന്‍ ഇരു ഭാഗത്തും ധാരാളം സഞ്ചാരികള്‍ എത്താറുണ്ട്. 30 മിനിറ്റ് നീളുന്ന പരേഡ് സൂര്യാസ്തമയത്തിന് ശേഷം ഡ്രമ്മിന്‍െറയും ബ്യൂഗിളിന്‍െറയും സഞ്ചാരികളുടെ കരഘോഷത്തിന്‍െറയും അകമ്പടിയോടെയാണ് ബീറ്റിംഗ് ദി റിട്രീറ്റ് അവസാനിക്കാറ്.



Click it and Unblock the Notifications