അനന്ത് നാഗ് ജില്ലയിലെ ദാന്തര്‍ ഗ്രാമത്തിലാണ് സിയാരത് ബാബ ഹൈദര്‍ റിഷി പള്ളി സ്ഥിതി ചെയ്യുന്നത്. ബാബ ഹൈദര്‍ റിഷിയുടെ ശവകുടീരമായ ഇവിടം ഹര്‍ദ റിഷി,റിഷി മോലു എന്ന പേരുകളിലും കൂടി അറിയപ്പെടുന്നുണ്ട്. ബാബ ഹൈദര്‍ റിഷിയുടെയും അദ്ദേഹത്തിന്റെ 21 ശിഷ്യന്മാരേയും ഇവിടെ അടക്കം ചെയ്തിരിക്കുന്നു. ഈ സന്യാസിവര്യന്റെ ചരമദിനത്തില്‍ ഏതാണ്ട് ഒരാഴ്ച്ചയോളം തീര്‍ത്ഥാടകര്‍ മാംസഭക്ഷണം വര്‍ജ്ജിക്കാറുണ്ട്. ജാതിഭേദമെന്യേ എല്ലാ മതസ്ഥരും സിയാരത് ബാബ ഹൈദര്‍ റിഷി സന്ദര്‍ശിച്ചു പോരുന്നു.



Click it and Unblock the Notifications