ഷോപ്പിംഗ് ഇഷ്ടമുള്ളവരുടെ ഔറംഗബാദിലെ സ്വര്‍ഗമാണ് കൊണാട്ട്. ഏത് തരത്തിലുള്ള തുണിത്തരങ്ങള്‍ക്കും പേരുകേട്ടതാണ് ഔറംഗബാദിലെ കൊണാട്ട്. സ്വര്‍ണ നിറത്തിലുള്ളതും വെള്ളിനിറത്തിലുള്ളതുമായ നൂലുകള്‍ മിക്‌സ് ചെയ്ത് കോട്ടണില്‍ അലങ്കാരപ്പണികള്‍ തീര്‍ക്കുന്ന ഹിമ്രൂ ഷോളുകളും സാരികളുമാണ് ഇവിടത്തെ പ്രധാന ആകര്‍ഷണം.
ഇവിടെ നിരവധി ഷോറൂമുകളില്‍ ഇത് ലഭിക്കും. അജന്ത, എല്ലോറ തുടങ്ങിയ ഗുഹാക്ഷേത്രങ്ങളില്‍ നിന്നുള്ള ചിത്രപ്പണികള്‍ അടങ്ങിയ തുണിത്തരങ്ങളും ഇവിടെയുണ്ട്. പഴയ ശൈലിയിലുള്ള പൈതന്‍ സാരികളും ഇവിടെ ലഭ്യമാണ്.



Click it and Unblock the Notifications