Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ » അയോദ്ധ്യ » ആകര്‍ഷണങ്ങള് » രാം കീ പൈദി

രാം കീ പൈദി, അയോദ്ധ്യ

20

ഹരിദ്വാറിലെ ഹര്‍ കീ പൈദിക്ക്‌ സമാനമാണ്‌ സരയൂ തീരത്തിന്‌ സമീപം നയാഘട്ടിലുള്ള രാം കീ പൈദി. ഇതൊരു പടിക്കെട്ടാണ്‌. സരയൂനദിയില്‍ മുങ്ങി പാപമുക്തി നേടുന്നതിനായി ആയിരക്കണക്കിന്‌ വിശ്വാസികളാണ്‌ ഇവിടെ എത്തുന്നത്‌.

നദീ പ്രവാഹത്തിലും കനത്തമഴയിലും പഴയ പടികള്‍ ഒഴുകി പോയിരുന്നു. തുടര്‍ന്ന്‌ 1984-85 കാലഘട്ടത്തില്‍ ഉത്തര്‍പ്രദേശിലെ മുഖ്യമന്ത്രിയായിരുന്ന ശ്രീപതി മിശ്രയും അദ്ദേഹത്തിന്റെ മന്ത്രിസഭയിലെ ജലസേചനവകുപ്പ്‌ മന്ത്രിയായിരുന്ന വീര്‍ ബഹദൂര്‍ സിംഗും ചേര്‍ന്ന്‌ ഇവിടെ പുതിയ കുളക്കടവും പടികളും നിര്‍മ്മിച്ചു.

സരയൂനദിയില്‍ നിന്ന്‌ മോട്ടോര്‍ ഉപയോഗിച്ച്‌ കുളക്കടവില്‍ വെള്ളം നിറയ്‌ക്കുകയാണ്‌ ചെയ്യുന്നത്‌. കുളക്കടവില്‍ വെള്ളം നിറയ്‌ക്കുന്നതും കടവ്‌ സംരക്ഷിക്കുന്നതും ഉത്തര്‍പ്രദേശ്‌ ജലസേചനവകുപ്പിലെ വെള്ളപ്പൊക്ക നിവാരണ വിഭാഗമാണ്‌.

ശ്രീരാമനുമായി ബന്ധപ്പെട്ട ആഘോഷങ്ങള്‍ നടക്കുമ്പോള്‍ രാം കീ പൈദിയില്‍ വന്‍ ഭക്തജനത്തിരക്ക്‌ അനുഭവപ്പെടും. പാപമുക്തി നേടുന്നതിനായി ഈ പുണ്യജലത്തില്‍ മുങ്ങാന്‍ കാത്തുനില്‍ക്കുന്ന ഭക്തരുടെ നീണ്ടനിര ഈ സമയത്ത്‌ ഇവിടെ കാണാനാകും.

One Way
Return
From (Departure City)
To (Destination City)
Depart On
23 Jul,Thu
Return On
24 Jul,Fri
Travellers
1 Traveller(s)

Add Passenger

  • Adults(12+ YEARS)
    1
  • Childrens(2-12 YEARS)
    0
  • Infants(0-2 YEARS)
    0
Cabin Class
Economy

Choose a class

  • Economy
  • Business Class
  • Premium Economy
Check In
23 Jul,Thu
Check Out
24 Jul,Fri
Guests and Rooms
1 Person, 1 Room
Room 1
  • Guests
    2
Pickup Location
Drop Location
Depart On
23 Jul,Thu
Return On
24 Jul,Fri