ആയോദ്ധ്യയില്‍ ഏറ്റവുമധികം വിശ്വാസികള്‍ എത്തുന്ന തീര്‍ത്ഥാടന കേന്ദ്രമാണ് ഹനുമാന് ഗര്‍ഹി അഥവാ ഹനുമാന്റെ വാസസ്ഥാനം. ഈ ക്ഷേത്രത്തിലെ പ്രധാന ആരാധനാമൂര്‍ത്തി ഹനുമാന് ആണ്. ഒരു കുന്നിന് മുകളിലാണ് ഈ ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. അതുകൊണ്ട് വളരെ ദൂരെ നിന്നേ ഹനുമാന് ഗര്‍ഹി കാണാന്‍ കഴിയും. 76 പടികള്‍ കയറി വേണം ക്ഷേത്രത്തിലെത്താന്‍.
ക്ഷേത്രം നിര്‍മ്മിക്കുന്നതിനുള്ള സ്ഥലം നല്‍കിയത് അവധിലെ നവാബാണ്. പത്താം നൂറ്റാണ്ടിന്റെ മധ്യത്തില്‍ അദ്ദേഹത്തിന്റെ ഒരു വെപ്പാട്ടിയാണ് ഇവിടെ ക്ഷേത്രം നിര്‍മ്മിച്ചത്.
ഇതൊരു ഗുഹാക്ഷേത്രമാണ്. സമചതുരാകൃതിയിലുള്ള കോട്ട പോലൊരു നിര്‍മ്മിതിയിലാണ് ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. ഇതിന്റെ നാലു മൂലയിലും വൃത്താകൃതിയിലുള്ള കൊത്തളങ്ങള്‍ കാണാം. ബാലനായ ഹനുമാനെ മടിയിരുത്തിയിരിക്കുന്ന അഞ്ജനി മാതാവാണ് ഇവിടുത്തെ പ്രതിഷ്ഠ.
ശില്‍പ്പചാതുരിയുടെ കാര്യത്തിലും ഈ ക്ഷേത്രം സവിശേഷ പ്രാധാന്യം അര്‍ഹിക്കുന്നു. ഹനുമാന് ഗര്‍ഹി സന്ദര്‍ശനം ആഗ്രഹങ്ങള്‍ സഫലമാകാന്‍ സഹായിക്കുമെന്നാണ് വിശ്വാസം. അതുകൊണ്ട് തന്നെ വര്‍ഷം മുഴുവന്‍ വന്‍ ഭക്തജന തിരക്കാണ് ഇവിടെ അനുഭവപ്പെടുന്നത്.