Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ » അയോദ്ധ്യ » ആകര്‍ഷണങ്ങള് » തുളസി സ്‌മാരക ഭവന്‍

തുളസി സ്‌മാരക ഭവന്‍, അയോദ്ധ്യ

20

പ്രശസ്‌ത കവിയും സന്യാസിയുമായിരുന്ന തുളസീദാസിന്റെ ഓര്‍മ്മയ്‌ക്കായി 1969ല്‍ ആണ്‌ തുളസി സ്‌മാരക ഭവന്‍ നിര്‍മ്മിച്ചത്‌. ഉത്തര്‍പ്രദേശ്‌ ഗവര്‍ണറായിരുന്ന വിശ്വനാഥ്‌ ദാസിന്റെ ശ്രമഫലമായി സ്‌മാരകം നിര്‍മ്മിക്കാന്‍ തീരുമാനിക്കുകയായിരുന്നു.

ദേശീയപാതയില്‍ രാജ്‌ഗംഗ്‌ ക്രോസിംഗിന്‌ കിഴക്കുവശത്ത്‌ 300 അടി മാറിയാണ്‌ ഇത്‌ സ്ഥിതി ചെയ്യുന്നത്‌. ഇവിടെ വച്ചാണ്‌ തുളസീദാസ്‌ രാമചരിതമാനസം എഴുതിയതെന്നാണ്‌ വിശ്വാസം.

ഈ സ്‌മാരകത്തില്‍ ഒരു ഗവേഷണകേന്ദ്രം പ്രവര്‍ത്തിക്കുന്നുണ്ട്‌. അയോദ്ധ്യ ശോധ്‌ സന്‍സ്ഥാന്‍ എന്ന്‌ അറിയപ്പെടുന്ന ഗവേഷണകേന്ദ്രത്തില്‍ അമൂല്ല്യങ്ങളായ നിരവധി പുസ്‌തകങ്ങളുള്ള ഒരു ലൈബ്രറിയും പ്രവര്‍ത്തിക്കുന്നു.

സ്‌മാരകത്തോട്‌ അനുബന്ധിച്ച്‌ രാംകഥാ സംഗ്രഹാലയ എന്ന മ്യൂസിയവും പ്രവര്‍ത്തിക്കുന്നു. 1988ല്‍ ആണ്‌ ഇത്‌ നിര്‍മ്മിച്ചത്‌. ശ്രീരാമനുമായി ബന്ധപ്പെട്ട പുരാവസ്‌തുക്കള്‍ ശേഖരിച്ച്‌ സംരക്ഷിച്ച്‌ പ്രദര്‍ശിപ്പിക്കുക എന്നതാണ്‌ മ്യൂസിയത്തിന്റെ ലക്ഷ്യം.

കലാപ്രകടനങ്ങള്‍ നടത്തുന്നതിനായി സ്‌മാരക ഭവനോടൊപ്പം ഒരു സാംസ്‌കാരി കേന്ദ്രമുണ്ട്‌. 2004 മെയ്‌ 20 മുതല്‍ എല്ലാ ദിവസവും വൈകുന്നേരം ആറുമണി മുതല്‍ ഒമ്പത്‌ മണി വരെ ഇവിടെ രാമലീല അവതരിപ്പിച്ച്‌ പോരുന്നു. ഇതിന്‌ പുറമെ പ്രാര്‍ത്ഥനകള്‍, ആത്മീയ ചര്‍ച്ചകള്‍, ഭക്തിഗാനങ്ങളുടെ ആലാപനം, കീര്‍ത്തനങ്ങളുടെ ആലാപനം മുതലായവയും സംഘടിപ്പിക്കാറുണ്ട്‌. ശ്രാവണ മാസത്തിലെ ഏഴാം നാള്‍ അത്യാഘോഷത്തോടെ തുളസി ജയന്തിയും ആഘോഷിക്കുന്നു.

One Way
Return
From (Departure City)
To (Destination City)
Depart On
06 Sep,Sun
Return On
07 Sep,Mon
Travellers
1 Traveller(s)

Add Passenger

  • Adults(12+ YEARS)
    1
  • Childrens(2-12 YEARS)
    0
  • Infants(0-2 YEARS)
    0
Cabin Class
Economy

Choose a class

  • Economy
  • Business Class
  • Premium Economy
Check In
06 Sep,Sun
Check Out
07 Sep,Mon
Guests and Rooms
1 Person, 1 Room
Room 1
  • Guests
    2
Pickup Location
Drop Location
Depart On
06 Sep,Sun
Return On
07 Sep,Mon