നഗരഹൃദയത്തില്‍ നിന്നും 40കിലോമീറ്റര്‍ യാത്രചെയ്താല്‍ എയര്‍പോര്‍ട്ടിലെത്താം. ഇന്ത്യയിലെ ഏറ്റവും തിരക്കേറിയ നാലാമത്തെ വിമാനത്താവളമാണ് ഇത്. പ്രമുഖ വ്യവസായി വിജയ് മല്യയുടെ ഉടമസ്ഥതയിലുള്ള കിംഗ്ഫിഷര്‍ എയര്‍ലൈന്‍സിന്റെ പ്രധാന കേന്ദ്രം കൂടിയാണ് ഈ വിമാനത്താവളം. പത്തോളം ഡൊമസ്റ്റിക് സര്‍വ്വീസുകളും ഇരുപത്തിയൊന്നോളം അന്താരാഷ്ട്ര സര്‍വ്വീസുകളുമാണ് ഇവിടെ നിന്നുള്ളത്. 2008ലാണ് ഈ വിമാനത്താവളം പ്രവര്‍ത്തനം തുടങ്ങിയത്. ജര്‍മ്മന്‍ കമ്പനിയായ സീമെന്‍സും കര്‍ണാടക സര്‍ക്കാറും ചേര്‍ന്നാണ് വിമാനത്താവളം നിര്‍മ്മിച്ചത്. 71000 ചതുരശ്ര മീറ്റര്‍ വിസ്തൃതിയുണ്ടിതിന്. ഹജ്ജ് തീര്‍ത്ഥാടകര്‍ക്കായി 600യാത്രക്കാരെ ഉള്‍ക്കൊള്ളാന്‍ കഴിയുന്ന പ്രത്യേക ടെര്‍മിനല്‍ തന്നെയുണ്ടിവിടെ. നഗരത്തില്‍ നിന്നും ഇവിടേയ്ക്ക് പ്രത്യേകം ബസുകളും ടാക്‌സികളുമുണ്ട്.



Click it and Unblock the Notifications