നഗരഹൃദയത്തില്‍ പാലസ് ഗാഡനിലാണ് ഈ കൊട്ടാരം സ്ഥിതിചെയ്യുന്നത്. ജയമഹലിനും സദാശിവ നഗറിനുമിടയിലാണിത്. 1862ല്‍ റെവറന്റ് ഗാരെറ്റ് ആണ് ഇതിന്റെ പണികള്‍ തുടങ്ങിയത്. ഇംഗ്ലണ്ടിലെ വന്‍സര്‍ കാസില്‍ പോലെ ഒരു കൊട്ടാരം എന്ന ലക്ഷ്യത്തോടെയാണ് ഇതിന് തുടക്കമിട്ടത്. പിന്നീട് ഈ കെട്ടിടം 1884ല്‍ വോഡയാര്‍ സാമ്രാജ്യത്തിലെ രാജാവായിരുന്ന ചാമരാജ വോഡയാര്‍ വാങ്ങുകയായിരുന്നു. 45000 ചതുരശ്ര അടി പരന്നുകിടക്കുന്നു ഇതിന്റ തറ. 82 വര്‍ഷങ്ങളെടുത്തു ഇത് നിര്‍മിക്കാന്‍. കവാടം കടക്കുമ്പോള്‍ തന്നെ കൊട്ടാരത്തിന്റെ അനുപമദൃശ്യം നമ്മളെ അമ്പരപ്പിയ്ക്കും. അടുത്തിടെ കൊട്ടാരത്തിന് ചില അറ്റകുറ്റപ്പണികള്‍ നടത്തിയിരുന്നു. ടുഡാന്‍ ശൈലിയിലണ് കൊട്ടാരത്തിന്റെ അകത്തളങ്ങളിലെ അലങ്കാരങ്ങള്‍ ചെയ്തിരിക്കുന്നത്. താഴത്തെ നിലയില്‍ വിശാലമായ മുറ്റവും മുകളിലത്തെ നിലയില്‍ ദര്‍ബാര്‍ ഹാളുമാണ്. ഇവിടെയാണ് രാജസദസ്സ് നടന്നിരുന്നത്. കൊട്ടാരത്തിലെ ചുമരുകളെല്ലാം ഗ്രീക്ക്, ഡച്ച്, രവിവര്‍മ്മ ചിത്രങ്ങളാല്‍ അലംകൃതമാണ്.



Click it and Unblock the Notifications