നഗരത്തിലെ ഭരണസിരാകേന്ദ്രമാണ് കബ്ബണ്‍ പാര്‍ക്കിന്റെ പരിസരം. 1870ലാണ് വിശാലമായ ഈ പാര്‍ക്ക് നിര്‍മ്മിച്ചത്. എം ജി റോഡില്‍ നിന്നും കസ്തൂര്‍ബാ റോഡില്‍ നിന്നും എളുപ്പത്തില്‍ ഇവിടെയെത്താം. 1979ലെ പ്രിസര്‍വേഷന്‍ ആക്ടിനു കീഴിലാണ് ഈ പാര്‍ക്ക്. തുടക്കത്തില്‍ നൂറേക്കറായിരുന്നു പാര്‍ക്കിന്റെ വിസ്തൃതി. ഇപ്പോഴിത് 300 ഏക്കറോളമുണ്ട്. വിവിധ തരത്തിലുള്ള മരങ്ങളും ചെടികളും ഇവിടെയുണ്ട്. മീഡേസ് പാര്‍ക്ക് എന്നായിരുന്നു ഇതിന്റെ യഥാര്‍ത്ഥ പേര്. പിന്നീട് ശ്രീ ചാര്‍മരാജേന്ദ്ര പാര്‍ക്ക് എന്ന് പേരുമാറ്റി. ഹൈക്കോടതി, ശേഷാദ്രി മെമോറിയല്‍ ഹാള്‍, മ്യൂസിയം, പ്രസ് ക്ലബ്ബ് മുതലായവയും കബ്ബണ്‍ പാര്‍ക്ക് പരിസരത്താണ്. നിരവധി ആളുകള്‍ പുലര്‍ച്ചെ പാര്‍ക്കില്‍ നടക്കാനെത്തുന്നു. പൊതുജനങ്ങള്‍ക്കായി തുറന്നുകൊടുത്തിരിക്കുന്ന പാര്‍ക്കില്‍ പ്രവേശന ഫീസില്ല. എങ്കിലും രാവിലെ അഞ്ചിനും എട്ടിനുമിടയില്‍ പാര്‍ക്കിലേക്കുള്ള റോഡുകള്‍ അടച്ചിരിക്കും.



Click it and Unblock the Notifications