ബാംഗ്ലൂര്‍ നഗരത്തിലുള്ള മറ്റൊരു മനോഹരമായ കെട്ടിടമാണ് വികാസ് സൗധ. കര്‍ണാടക സര്‍ക്കാറിന്റെ ഉടമസ്ഥതയിലുള്ളതാണ് ഈ കെട്ടിടം. 2005ലാണ് ഇതിന്റെ ഉദ്ഘാടനം നടന്നത്. വിധാന്‍ സൗധയുടെ തെക്കുഭാഗത്തായിട്ടാണ് വികാസ് സൗധ സ്ഥിതിചെയ്യുന്നത്. ഭരണസംബന്ധമായ ഓഫീസുകളാണ് ഇവിടെ പ്രവര്‍ത്തിക്കുന്നത്. ആധുനികമുഖത്തോടെ നിര്‍മ്മിച്ചതാണ് കെട്ടിടമെങ്കിലും അതില്‍ ഇഴചേര്ന്നിരിയ്ക്കുന്ന പരമ്പരാഗത തെന്നിന്ത്യന്‍ വാസ്തുവിദ്യാരീതി ആകര്‍ഷകമാണ്. 8 ഏക്കറില്‍ പരന്നുകിടക്കുകയാണ് വികാസ സൗധ. എട്ട് നിലയുള്ള കെട്ടിടത്തില്‍ പതിനഞ്ച് കോണ്‍ഫറന്‍സ് ഹാളുകളുണ്ട്. മൊത്തത്തില്‍ 350 മുറുകളുമുണ്ട്.