ഉത്തര്‍പ്രദേശിലെ ബസ്തി ജില്ലയിലെ ഒരു ടൗണാണ് ഇത്. മുന്‍ കാലങ്ങളില്‍ പല രാജവംശങ്ങള്‍ ഭരിച്ച് കടന്നുപോയ ഈ പ്രദേശം അവയുടെ ശേഷിപ്പുകള്‍ ഇന്നും കാത്തുസൂക്ഷിക്കുന്നു. 1865ലാണ് ബസ്തിയില്‍ ജനവാസം തുടങ്ങുന്നത്. അക്കാലത്ത് ഇവിടം മുളയും, കണ്ടലും നിറഞ്ഞ സ്ഥലമായിരുന്നു. നഗരത്തിരക്കുകളില്‍ നിന്നകന്ന് സ്വച്ഛസുന്ദരമായ ഒരിടത്ത് ചെലവഴിക്കാന്‍ ഇഷ്ടപ്പെടുന്നുവെങ്കില്‍ ബസ്തി അതിന് ഏറ്റവും യോജിച്ച ഇടമാണ്.
ബസ്തിയിലും സമീപത്തേയും കാഴ്ചകള്‍
ചാന്ദോ താള്‍ എന്ന പിക്നിക് സ്ഥലമടക്കം നിരവധി ആകര്‍ഷണീയങ്ങളായ സ്ഥലങ്ങള്‍ ബസ്തിയിലുണ്ട്. മറ്റൊരു പ്രധാന സ്ഥലമാണ് ബാരാ ഗ്രാമം. ഹിന്ദു ഐതിഹ്യങ്ങളുമായി ബന്ധമുള്ള ഈ സ്ഥലത്ത് ശിവനെ ആരാധിക്കുന്ന പഴയൊരു ക്ഷേത്രമുണ്ട്. കുവാന നദിയുടെ തീരത്തുള്ള ബദേശ്വര്‍നാഥ് ക്ഷേത്രവും ആളുകളെ ആകര്‍ഷിക്കുന്ന സ്ഥലമാണ്. ഹോര്‍ട്ടി കള്‍ച്ചര്‍ ആര്‍&ഡി കേന്ദ്രമായ രാഷ്ട്രീയ വനചേതന കേന്ദ്രവും ഏറെ സന്ദര്‍ശകരെത്തുന്ന ഇടമാണ്. ഷോപ്പിംഗിനായി പാക്കേ ബസാറിലെത്താം. ഇവിടെ തുണിത്തരങ്ങളും, പ്രദേശികമായി നിര്‍മ്മിച്ച കരകൗശല വസ്തുക്കളും വില്ക്കപ്പെടുന്നു.
ബസ്തിയിലേക്കുള്ള ഗതാഗതമാര്‍ഗ്ഗങ്ങള്‍
ബസ്തിയിലേക്ക് വിമാനം, ട്രെയിന്‍, റോഡ് മാര്‍ഗ്ഗങ്ങളിലെത്തിച്ചേരാം
സന്ദര്‍ശനയോഗ്യമായ കാലം
നവംബര്‍ മുതല്‍ മാര്‍ച്ച് വരെയാണ് ബസ്തി സന്ദര്‍ശിക്കാന്‍ അനുയോജ്യം.



Click it and Unblock the Notifications