Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ» ബസ്തി

ബസ്തി: മുളംകാടുകളുടെ നാട്

10

ഉത്തര്‍പ്രദേശിലെ ബസ്തി ജില്ലയിലെ ഒരു ടൗണാണ് ഇത്. മുന്‍ കാലങ്ങളില്‍ പല രാജവംശങ്ങള്‍ ഭരിച്ച് കടന്നുപോയ ഈ പ്രദേശം അവയുടെ ശേഷിപ്പുകള്‍ ഇന്നും കാത്തുസൂക്ഷിക്കുന്നു. 1865ലാണ് ബസ്തിയില്‍ ജനവാസം തുടങ്ങുന്നത്. അക്കാലത്ത് ഇവിടം മുളയും, കണ്ടലും നിറഞ്ഞ സ്ഥലമായിരുന്നു. നഗരത്തിരക്കുകളില്‍ നിന്നകന്ന് സ്വച്ഛസുന്ദരമായ ഒരിടത്ത് ചെലവഴിക്കാന്‍ ഇഷ്ടപ്പെടുന്നുവെങ്കില്‍ ബസ്തി അതിന് ഏറ്റവും യോജിച്ച ഇടമാണ്.

ബസ്തിയിലും സമീപത്തേയും കാഴ്ചകള്‍

ചാന്ദോ താള്‍ എന്ന പിക്നിക് സ്ഥലമടക്കം നിരവധി ആകര്‍ഷണീയങ്ങളായ സ്ഥലങ്ങള്‍ ബസ്തിയിലുണ്ട്. മറ്റൊരു പ്രധാന സ്ഥലമാണ് ബാരാ ഗ്രാമം. ഹിന്ദു ഐതിഹ്യങ്ങളുമായി ബന്ധമുള്ള ഈ സ്ഥലത്ത് ശിവനെ ആരാധിക്കുന്ന പഴയൊരു ക്ഷേത്രമുണ്ട്. കുവാന നദിയുടെ തീരത്തുള്ള ബദേശ്വര്‍നാഥ് ക്ഷേത്രവും ആളുകളെ ആകര്‍ഷിക്കുന്ന സ്ഥലമാണ്. ഹോര്‍ട്ടി കള്‍ച്ചര്‍ ആര്‍&ഡി കേന്ദ്രമായ രാഷ്ട്രീയ വനചേതന കേന്ദ്രവും ഏറെ സന്ദര്‍ശകരെത്തുന്ന ഇടമാണ്. ഷോപ്പിംഗിനായി പാക്കേ ബസാറിലെത്താം. ഇവിടെ തുണിത്തരങ്ങളും, പ്രദേശികമായി നിര്‍മ്മിച്ച കരകൗശല വസ്തുക്കളും വില്ക്കപ്പെടുന്നു.

ബസ്തിയിലേക്കുള്ള ഗതാഗതമാര്‍ഗ്ഗങ്ങള്‍

ബസ്തിയിലേക്ക് വിമാനം, ട്രെയിന്‍, റോഡ് മാര്‍ഗ്ഗങ്ങളിലെത്തിച്ചേരാം

സന്ദര്‍ശനയോഗ്യമായ കാലം

നവംബര്‍ മുതല്‍ മാര്‍ച്ച് വരെയാണ് ബസ്തി സന്ദര്‍ശിക്കാന്‍ അനുയോജ്യം.

ബസ്തി പ്രശസ്തമാക്കുന്നത്

ബസ്തി കാലാവസ്ഥ

സന്ദര്‍ശിക്കാന്‍ പറ്റിയ സമയം ബസ്തി

  • Jan
  • Feb
  • Mar
  • Apr
  • May
  • Jun
  • July
  • Aug
  • Sep
  • Oct
  • Nov
  • Dec

എങ്ങിനെ എത്തിച്ചേരാം ബസ്തി

  • റോഡ് മാര്‍ഗം
    ബസ്തിയിലേക്ക് സര്‍ക്കാര്‍ ബസുകള്‍ സര്‍വ്വീസ് നടത്തുന്നു. ലഖ്നൗ, വാരാണസി, സാരാനാഥ്, അയോദ്ധ്യ തുടങ്ങിയ പ്രമുഖ നഗരങ്ങളിലേക്ക് ബസ്തിയില്‍ നിന്ന് ബസ് സര്‍വ്വീസുണ്ട്.
    ദിശകള്‍ തിരയാം
  • റെയില്‍ മാര്‍ഗം
    ബസ്തിയില്‍ ഒരു റെയില്‍വേ സ്റ്റേഷനുണ്ട്. ഡല്‍ഹി, ജമ്മു, മുംബൈ, ഹൗറാ എന്നിവിടങ്ങളിലേക്ക് ഇവിടെ നിന്ന് ട്രെയിന്‍ ലഭിക്കും.
    ദിശകള്‍ തിരയാം
  • വിമാനമാര്‍ഗം
    ലക്നൗ എയര്‍പോര്‍ട്ടാണ് ബസ്തിക്കടുത്തുള്ളത്. ഇവിടെ നിന്ന് ടാക്സിയിലോ, ബസിലോ ബസ്തിയിലെത്താം.
    ദിശകള്‍ തിരയാം
One Way
Return
From (Departure City)
To (Destination City)
Depart On
29 Apr,Wed
Return On
30 Apr,Thu
Travellers
1 Traveller(s)

Add Passenger

  • Adults(12+ YEARS)
    1
  • Childrens(2-12 YEARS)
    0
  • Infants(0-2 YEARS)
    0
Cabin Class
Economy

Choose a class

  • Economy
  • Business Class
  • Premium Economy
Check In
29 Apr,Wed
Check Out
30 Apr,Thu
Guests and Rooms
1 Person, 1 Room
Room 1
  • Guests
    2
Pickup Location
Drop Location
Depart On
29 Apr,Wed
Return On
30 Apr,Thu