ബേക്കലിലെ കടലില്‍ ഒരു ബോട്ടിംഗ് മറക്കാനാവാത്ത അനുഭവമായിരിക്കും. ബേക്കല്‍ മുതല്‍ പള്ളിക്കര ബീച്ച് വരെ നീളുന്ന കടലിലൂടെ സഞ്ചരിച്ച് മായക്കാഴ്ചകള്‍ കണ്ടാസ്വദിക്കുക എന്നത് ഏതൊരു സഞ്ചാരിയുടെയും ആഗ്രഹങ്ങളിലൊന്നാണ്. സാധാരണ ഹണിമൂണിനും മറ്റുമായെത്തുന്ന ആളുകളോ കുടംബസമേതം എത്തുന്ന സഞ്ചാരികളോ ആണ് ഹൗസ് ബോട്ടിംഗ് തെരഞ്ഞെടുക്കാറുള്ളത്. മനോഹരമായ സൗകര്യങ്ങളോടെ പുതിയ ടെക്‌നോളജി ഉപയോഗിച്ച് നിര്‍മിച്ചതാണിവിടത്തെ ഹൗസിംഗ് ബോട്ടുകള്‍.



Click it and Unblock the Notifications