കാസര്‍കോട്ടെ ഇസ്ലാം മതത്തിന്റെ കൊടിയടയാളമാണ് മാലിക് ദിനാര്‍ പള്ളി. മാലിക് ഇബിന് ദീനാറാണ് ഈ പള്ളി നിര്‍മിച്ചത്. ഇസ്ലാം മതം ഇന്ത്യയില്‍ കൊണ്ടുവന്നത് ഇദ്ദേഹമാണെന്നാണ് വിശ്വസിക്കപ്പെടുന്നത്. തെക്കേ ഇന്ത്യയിലെ എന്നല്ല ലോകമെമ്പാടുമുള്ള മതവിശ്വാസികളുടെ ശ്രദ്ധയാകര്‍ഷിക്കുന്നതാണ് മാലിക് ദിനാര്‍ പള്ളി.
എല്ലാ വര്‍ഷവും ദിനാറിന്റെ ഇന്ത്യയിലേക്കുള്ള വരവിനെ സ്മരിക്കുന്നതിനായി ആഘോഷങ്ങള്‍ നടക്കുന്നു. മനോഹരമായി കേരള രീതിയില്‍ നിര്‍മിച്ച ഈ ആരാധനാലയം വൃത്തിയായി സംരക്ഷിച്ചുവരുന്നു. എ ഡി 642 ല്‍ സ്ഥാപിക്കപ്പെട്ട ഈ പള്ളി 1809 ല്‍ നവീകരിച്ചിരുന്നു. മാലിക് ഇബിന് ദീനാര്‍ കേരളത്തിലെത്തുന്ന കാലത്ത് കാസര്‍കോട് ഭരിച്ചിരുന്ന ചേരമാന്‍ പെരുമാള്‍ മുസ്ലിം മതത്തില്‍ ആകൃഷ്ടനാകുകയും മതംമാറുകയും ചെയ്യുകയായിരുന്നുവെന്നും കരുതപ്പെടുന്നു.