Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ » ഭദ്രാചലം » ആകര്‍ഷണങ്ങള് » ജടായു പക്ക

ജടായു പക്ക, ഭദ്രാചലം

19

യേതാ പക്ക എന്ന അപരനാമത്തിലും അറിയപ്പെടുന്ന ജടായു പക്കയിലേക്ക് ഭദ്രാചലം പട്ടണ ത്തില്‍ നിന്ന് 2 കിലോമീറ്റര്‍ ദൂരമേയുള്ളു. ദണ്ഡകാരണ്യത്തില്‍ നിന്ന് സീതാദേവിയെ കവര്‍ന്ന് പുഷ്പകവിമാനത്തില്‍ രാവണന്‍ ലങ്കയിലേക്ക് പറന്നു. സീതയുടെ നിലവിളി കേട്ട് ഗരുഢരാജാവായ ജടായു പുഷ്പകവിമാനത്തെ പിന്തുടര്‍ന്ന് രാവണനെ ആക്രമിച്ചു. ജടായുവിനെ തുരത്താനുള്ള രാവണന്‍റെ പ്രത്യാക്രമണത്തില്‍ ഗരുഢരാജാവിന് ഒരു ചിറക് നഷ്ടമായി. ചിറക് വന്ന് പതിച്ചത് രേഖാപള്ളി എന്ന ഗ്രാമത്തിലാണ്. ജടായു പക്കയില്‍ നിന്ന് 55 കിലോമീറ്റര്‍ അകലെയാണ് ഈ ഗ്രാമം.

പിന്നീട് സീതയെ അന്വേഷിച്ചിറങ്ങിയ രാമന്‍ ജടായുവില്‍ നിന്ന് സീതാപഹരണത്തെ കുറിച്ച് അറിഞ്ഞു. രാവണന്‍റെ പിടിയില്‍ നിന്ന് സീതാദേവിയെ രക്ഷിക്കുവാനുള്ള ജടായുവിന്‍റെ ശ്രമവും ത്യാഗവും രാമന്‍റെ മനസ്സലിയിച്ചു. രാമന്‍ തന്‍റെ അത്ഭുതശക്തിയാല്‍ ജടായുവിന്‍റെ മുറിപ്പാടില്‍ സ്പര്‍ശിച്ച് മുറിവുണക്കി. രാവണനുമായി ജടായു ഏറ്റുമുട്ടിയ സ്ഥലമാണ് ജടായുപക്ക എന്നറിയപ്പെടുന്നത്. ഇന്ത്യയുടെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള തീര്‍ത്ഥാടകരെയും സഞ്ചാരികളെയും പുരാണ പ്രാധാന്യമുള്ള ഈ പട്ടണം ഒരുപോലെ ആകര്‍ഷിക്കുന്നു.

One Way
Return
From (Departure City)
To (Destination City)
Depart On
07 Sep,Mon
Return On
08 Sep,Tue
Travellers
1 Traveller(s)

Add Passenger

  • Adults(12+ YEARS)
    1
  • Childrens(2-12 YEARS)
    0
  • Infants(0-2 YEARS)
    0
Cabin Class
Economy

Choose a class

  • Economy
  • Business Class
  • Premium Economy
Check In
07 Sep,Mon
Check Out
08 Sep,Tue
Guests and Rooms
1 Person, 1 Room
Room 1
  • Guests
    2
Pickup Location
Drop Location
Depart On
07 Sep,Mon
Return On
08 Sep,Tue