ഗുജറാത്തിലെ പുരാതനമായ ലൈബ്രറികളിലൊന്നാണ് 1895ല്‍ നിര്‍മിച്ച ഈ ഇരുനിലകെട്ടിടം. രണ്ട് റോഡുകള്‍ കൂടിചേരുന്ന ഭാഗത്താണ് അനുയോജ്യമായ വിധത്തില്‍ ഒരു സെന്‍ട്രല്‍ ടവറും ചേര്‍ന്നുള്ള രണ്ട് ഭാഗങ്ങളുമായി ലൈബ്രറി രൂപകല്‍പ്പന ചെയ്തിട്ടുള്ളത്. മനോഹരമായി രൂപഭംഗി വരുത്തിയ കല്ലുകളാണ് കെട്ടിടത്തിന്‍െറ നിര്‍മാണത്തിന് ഉപയോഗിച്ചിട്ടുള്ളത്. ഗോഥിക് മാതൃകയിലുള്ള ആര്‍ച്ച് ജനാലകളും മാംഗ്ളൂര്‍ ടൈല്‍ ഉപയോഗിച്ചുള്ള സ്ളോപ്പിംഗ് റൂഫുമെല്ലാം കെട്ടിടത്തിന് മനോഹരമായ രൂപഭംഗി നല്‍കുന്നു. ലൈബ്രറിക്കൊപ്പം പ്രവര്‍ത്തിക്കുന്ന മ്യൂസിയവും സന്ദര്‍ശകന് വേറിട്ട അനുഭവമാകും നല്‍കുക.



Click it and Unblock the Notifications