പാര്‍വ്വതീ ദേവിയുടെ ഗുഹ കണ്ടുകഴിഞ്ഞാല്‍ ഈ കൊട്ടാരവും സന്ദര്‍ശിക്കാം. പൂര്‍ണ്ണമായും നശിച്ച ഈ കൊട്ടാരത്തിന്റെ അസ്ഥിവാരം മാത്രമേ ഇപ്പോളുള്ളൂ. എന്നിരുന്നാല്‍ പോലും ഈ അവശിഷ്ടങ്ങള്‍ കണ്ടാല്‍ തന്നെ ഭൂതകാല പ്രൗഡിയുടെ ഏകദേശരൂപം കാഴ്ചക്കാര്‍ക്ക് ലഭിക്കും. ഈ കെട്ടിടത്തിന്റെ നടുവിലായി ഒരു മുറ്റമുണ്ടായിരുന്നു.
സമരംഗണസൂത്രധാര പ്രബന്ധത്തെ ആധാരമാക്കി ഭോജ രാജാവാണ് ഈ കൊട്ടാരത്തിന്റെ പ്ലാന്‍ തയ്യാറാക്കിയത്. കൊത്തുപണി കളും, ലിഖിതങ്ങളുമുള്ള തറയിലെ ശിലാപാളികള്‍ ഒരു കാഴ്ചയാണ്. അക്കാലത്ത് കളികള്‍ക്കായി ഉപയോഗിച്ച ഡയഗ്രങ്ങള്‍ രാജകീയ വിനോദങ്ങളുടെ ഓര്‍മ്മകളിലേക്ക് സഞ്ചാരികളെ കൊണ്ടുപോകും.