200 ഏക്കറോളം വ്യാപിച്ചുകിടക്കുന്ന മനോഹരമായ മ്യൂസിയമാണിത്. ഷംല കുന്നിനുമുകളിലെ അത്ഭുകരമായ മാന്‍കൈന്‍ഡ് മ്യൂസിയത്തില്‍ നിന്നും നോക്കിയാല്‍ അപ്പര്‍ ലേക്കിന്റെ മനോഹരമായ കാഴ്ച കാണാം. 1977 ലാണ് മ്യൂസിയം ആരംഭിച്ചത്.
വര്‍ഷം തോറും ഇവിടെ നിരവധി പ്രദര്‍ശനങ്ങളും എക്‌സിബിഷുകളും നടക്കുന്നു. മനുഷ്യവംശത്തിന്റെ ചരിത്രവും വികാസവും വിവരിക്കുന്ന പ്രദര്‍ശനങ്ങള്‍ കാണാനായി ഇവിടെ നിരവധി ആളുകള്‍ എത്തിച്ചേരുന്നു. വിഥി ശങ്കുല്‍ എന്നറിയപ്പെടുന്ന ഇന്‍ഡോര്‍ മ്യൂസിയവും മുപ്പതോളം ഗാലറികളുമുണ്ട് ഇവിടെ. ഇന്ദിരാ ഗാന്ധി രാഷ്ട്രീയ മാനവ് സംഗ്രാലയ എന്നാണ് ഇതിന്റെ പുതിയ പേര്.



Click it and Unblock the Notifications