ഭുവനേശ്വറിന്‍റെ വടക്ക് പടിഞ്ഞാറായാണ് ചന്ദാക വന്യജീവി സംരക്ഷണ കേന്ദ്രം. 1982 ഡിസംബറില്‍ ആനസംരക്ഷണ കേന്ദ്രമായി ആരംഭിച്ച ഈ കേന്ദ്രം 175.79 സ്ക്വയര്‍ കിലോമീറ്റര്‍ വ്യാപ്തിയുള്ളതാണ്. വൈവിധ്യമാര്‍ന്ന സസ്യ-ജീവജാതികളുടെ സങ്കേതമായ ഇവിടെ അപൂര്‍വ്വയിനം സസ്യങ്ങളുമുണ്ട്. ആനയാണ് ഇവിടയുള്ള വന്യമൃഗങ്ങളിലെ പ്രധാന ഇനം.
പുള്ളിപ്പുലി, കുരയ്ക്കുന്ന മാന്‍, കാട്ടുപന്നി, ഇന്ത്യന്‍ ചെന്നായ, ഈനാംപേച്ചി, തുടങ്ങിയ ജീവികളും, വിവിധയിനം പക്ഷികളും ഇവിടെയുണ്ട്. ഇവയ്ക്ക് പുറമേ അനേകയിനം ഉരഗങ്ങളുടെയും ആവാസകേന്ദ്രമാണിവിടം. പാര്‍ക്കിലെ വാച്ച് ടവറുകളില്‍ നിന്നാല്‍ സന്ദര്‍ശകര്‍ക്ക് വന്യജിവികളെ കാണാവുന്നതാണ്. ദെരാസ് ഡാം, ജുംക ഡാം എന്നീ രണ്ട് ഡാമുകളും ഇവിടെയുണ്ട്. മനോഹരമായ ഡാം പരിസരത്ത് താമസത്തിനായി ആകര്‍ഷകങ്ങളായ കോട്ടേജുകളും ലഭ്യമാണ്.



Click it and Unblock the Notifications