ബീജാപ്പൂര്‍ നഗരത്തില്‍ നിന്നും രണ്ട് കിലോമീറ്റര്‍ അകലത്തിലാണ് കൊട്ടാരമായ ഗഗന്‍ മഹലുള്ളത്. അലി ആദില്‍ ഷാ ഒന്നാമന്‍ 1561ലാണ് ഈ കൊട്ടാരം പണികഴിപ്പിച്ചത്. രാജകൊട്ടാരവും ദര്‍ബാര്‍ ഹാളും ഉള്‍ക്കൊള്ളിച്ചുകൊണ്ടുള്ള കെട്ടിടസമുച്ചയമെന്ന ലക്ഷ്യത്തോടെയാണ്രേത അദ്ദേഹം ഇത് പണിയിപ്പിച്ചത്. ഒന്നാം നില രാജകുടുംബാംഗങ്ങളുടെ താമസസ്ഥലമായിട്ടായിരുന്നു ഉപയോഗിച്ചിരുന്നത്.
താഴെയുള്ള നിലയാകട്ടെ ദര്‍ബാര്‍ ഹാളായിട്ടായിരുന്നു ഉപയോഗിച്ചിരുന്നത്.ബീജാപ്പൂരിലെ കെട്ടിടങ്ങള്‍ പലതും പേര്‍ഷ്യന്‍ വാസ്തുവിദ്യയിലൂന്നിയുള്ളതാണ്. അതിനാല്‍ത്തന്നെ എല്ലാ കെട്ടിടങ്ങളിലും കമാനാകൃതിയിലുള്ള കവാടങ്ങള്‍ കാണാം. പലതും മനോഹരമായി പണിതീര്‍ത്തവയുമാണ്. എന്നാല്‍ ഏറ്റവും വലിയ കമാനം കാണാന്‍ കഴിയുക ഈ കൊട്ടാരത്തിലാണ്.
കൊട്ടാരത്തിന്റെ നടുക്കായുള്ള കവാടമാണ് ഉയരത്തിലും വിസ്താരത്തിലും മുന്നില്‍ നില്‍ക്കുന്നത്. ഏറെയും നശിച്ച ഈ കെട്ടിടം ഇപ്പോള്‍ ഒരു പാര്‍ക്കിന്റെ ഭാഗമാണ്.



Click it and Unblock the Notifications