ലാല്‍ഗഡ് പാലസിന് സമീപത്തായിട്ടാണ് ഈ മ്യൂസിയം. 1937ലാണ് ഇത് തുടങ്ങിയത്. ഇപ്പോള്‍ ഇത് രാജസ്ഥാന്‍ സര്‍ക്കാറിന് കീഴിലാണ്. ടെറാക്കോട്ട നിര്‍മ്മിതികള്‍, ആയുധങ്ങള്‍, പെയിന്റിങ്, ശില്‍പങ്ങള്‍, പഴയകാല നാണയങ്ങള്‍ എന്നിവയാണ് ഇവിടുത്തെ പ്രധാന പ്രദര്‍ശനവസ്തുക്കള്‍. ഹാരപ്പന്‍ സംസ്‌കാരലാത്തെ മനോഹരമായ പെയിന്റിങ്ങുകളാണ് ഇവിടെയുള്ളത്. ഗുപ്തകാലഘട്ടത്തിലെയും കുശാന കാലഘട്ടത്തിലെയും വസ്തുക്കളും പ്രദര്‍ശിപ്പിച്ചിട്ടുമ്ട്.
മഹാരാജ് ഗംഗം സിങ് മെമോറിയല്‍, ലോക്കല്‍ ആര്‍ട്‌സ് ആന്റ് ക്രാഫ്റ്റ്‌സ്, ചരിത്രം, ശില്‍പം, ടെറാക്കോട്ട ആന്റ് ബ്രോണ്‍സ്, ആര്‍മറി, മിനിയേച്ചര്‍ പെയിന്റിങ്, ഫോക്ക് ആര്‍ട്‌സ് എന്നിങ്ങനെ മ്യൂസിയത്തെ വിവിധ വിഭാഗങ്ങളായി തരംതിരിച്ചിട്ടുണ്ട്.



Click it and Unblock the Notifications