ബിക്കാനീര്‍ രാജകുടുംബത്തിലെ അംഗങ്ങളുടെ ഓര്‍മ്മയ്ക്കായി പണിതതാണ് ഈ മനോഹരമായ കെട്ടിടം. ചുവന്ന മണല്‍ക്കല്ലിലാണ് ഇത് പണിതിരിക്കുന്നത്. ഫത്തേപ്പൂര്‍ സിക്രിയെ ഓര്‍മ്മിപ്പിക്കുന്ന തരത്തിലുള്ളതാണ് ഇവിടുത്തെ കൊത്തുപണികള്‍. രാജാ സൂരജ് സിങിന് വേണ്ടി പണിത സ്മാരകമാണ് ഇവയില്‍ ഏറ്റവും ആകര്‍ഷകമായത്. ഇത് വെളുത്ത മാര്‍ബിളിലാണ് നിര്‍മ്മിച്ചിരിക്കുന്നത്. രജപുത് ശൈലിയിലുള്ള ചിത്രപ്പണികള്‍ ചെയ്ത് ഇത് മനോഹരമാക്കിയിട്ടുണ്ട്.



Click it and Unblock the Notifications