Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ » ബിലാസ്പൂര്‍ » ആകര്‍ഷണങ്ങള് » മല്‍ഹാര്‍

മല്‍ഹാര്‍, ബിലാസ്പൂര്‍

33

ബിലാസ്പൂരില്‍ നിന്നും 40 കിലോമീറ്റര്‍ അകലെ ബിലാസ്പൂര്‍- രാജ്ഗഢ് പാതയിലാണ് മല്‍ഹാര്‍. മസ്തൂരി ബ്ലോക്കില്‍ നിന്നും 14 കിലോമീറ്ററാണ് മല്‍ഹാറിലേക്കുള്ള ദൂരം. മല്‍ഹാറിന് സരവ്പൂര്‍ എന്നും പേരുണ്ട്. ഒരുകാലത്ത് ചത്തിസ്ഗഢിന്‍റെ തലസ്ഥാനമായി പ്രവര്‍ത്തിച്ച മല്‍ഹാറില്‍ നിരവധി പുരാതന അവശിഷ്ടങ്ങളുണ്ട്.

പത്താം നൂറ്റാണ്ടിലും പതിനൊന്നാം നൂറ്റാണ്ടിലും പണികഴിപ്പിച്ചുവെന്ന് വിശ്വസിക്കുന്ന പടലേശ്വര്‍ ക്ഷേത്രം,ദേവ്റി ക്ഷേത്രം,ദിനധേശ്വരി ക്ഷേത്രം തുടങ്ങിയ പുരാതന ക്ഷേത്രങ്ങള്‍ ഇവിടത്തെ പ്രധാന കാഴ്ച്ചയാണ്.ജൈനമതവുമായി ബന്ധപ്പെട്ട നിരവധി വസ്തുക്കള്‍ ഇവിടെ നടന്ന ഖനനത്തില്‍ കണ്ടെത്തിയിട്ടുമുണ്ട്.ഇവിടെ സ്ഥാപിച്ചിട്ടുള്ള നാലുകൈകളോടുകൂടിയ വിഷ്ണുഭഗവാന്‍റെ വിഗ്രഹം സഞ്ചാരികളെ ഏറെ ആകര്‍ഷിക്കുന്ന ഒന്നാണ്.

ബി സി 1000 മുതല്‍ കല്‍ച്ചൂരി രാജവാഴ്ച്ച നിലനിന്നതുവരെയുള്ള വിവിധ അവശിഷ്ടങ്ങള്‍ ഇവിടത്തെ ഭൂമിയില്‍നിന്നും പുരാവസ്തു ഗവേഷണത്തിനിടെ കണ്ടെത്തിയിട്ടുണ്ട്.ഗോമുഖി ശിവലിംഗമാണ് പടലേശ്വര്‍ ക്ഷേത്രത്തിലെ പ്രധാന കാഴ്ച്ച. കല്‍ച്ചൂരി രാജകാലത്ത് നിര്‍മ്മിച്ചതാണ് ദിധനേശ്വരി ക്ഷേത്രം.അനിര്‍വചനീയമായ ശില്പഭംഗി കൊണ്ട് ശ്രദ്ധേയമാണ് ദേവ്റി ക്ഷേത്രം.

മല്‍ഹാറിലെ സര്‍ക്കാര്‍ നിയന്ത്രിത മ്യൂസിയവും ഏറെ പ്രസിദ്ധമാണ്.പുരാതന ശില്പകലയുടെ മനോഹരമായ മാതൃകകള്‍ ഈ മ്യൂസിയത്തില്‍ സൂക്ഷിച്ചിട്ടുണ്ട്.ആര്‍ക്കിയോളജിക്കല്‍ സര്‍വ്വേ ഓഫ് ഇന്ത്യയുടെ പ്രസിദ്ധമായ പുരാതന നഗരങ്ങളുടെ കൂട്ടത്തില്‍ മല്‍ഹാറിന്‍റെ പേരുമുണ്ട്.ചൈനീസ് സഞ്ചാരിയും ചരിത്രകാരനുമായിരുന്ന ഷ്വാന്‍ ഝാങ് സന്ദര്‍ശിച്ച സ്ഥലം എന്ന പേരിലും മല്‍ഹാര്‍ പ്രാധാന്യമര്‍ഹിക്കുന്നു.

 

One Way
Return
From (Departure City)
To (Destination City)
Depart On
10 Mar,Tue
Return On
11 Mar,Wed
Travellers
1 Traveller(s)

Add Passenger

  • Adults(12+ YEARS)
    1
  • Childrens(2-12 YEARS)
    0
  • Infants(0-2 YEARS)
    0
Cabin Class
Economy

Choose a class

  • Economy
  • Business Class
  • Premium Economy
Check In
10 Mar,Tue
Check Out
11 Mar,Wed
Guests and Rooms
1 Person, 1 Room
Room 1
  • Guests
    2
Pickup Location
Drop Location
Depart On
10 Mar,Tue
Return On
11 Mar,Wed