ജൈനമതത്തിലെ 24 തീര്‍ത്ഥങ്കരന്മാരിലും ആരാധനാലയങ്ങളിലും വച്ച് ഏറ്റവും വലുതും പ്രധാനപ്പെട്ടതുമായ മല്ലിനാഥ് ജൈന തീര്‍ത്ഥ കോസ്ബാദ് ക്ഷേത്രമാണ് ഇവിടത്തെ മറ്റൊരു പ്രമുഖ തീര്‍ത്ഥാടന കേന്ദ്രം. ജൈനന്മാരാണ് പൊതുവേ ഇവിടെ പ്രാര്‍ത്ഥനയ്‌ക്കെത്തുന്നത്. ബോര്‍ഡി വില്ലേജിലെ പ്രഭാദേവി കുന്നുകളിലാണ് ഈ ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. ആദിനാഥന്‍ അഥവാ ഋഷഭമാണ് മല്ലിനാഥ് ജൈന തീര്‍ത്ഥ കോസ്ബാദ് ക്ഷേത്രത്തിലെ പ്രധാന പ്രതിഷ്ഠ. ജൈനമത വിശ്വാസികള്‍ പിന്തുടരുന്ന 24 തീര്‍ത്ഥങ്കരന്മാരില്‍ ഒന്നാമത്തെ ആളായിരുന്നു ആദിനാഥന്‍ എന്നാണ് വിശ്വാസം. ജൈനമത സ്ഥാപകനായ വര്‍ദ്ധമാന മഹാവീരനാണ് ഇരുപത്തിനാലാമത്തെ തീര്‍ത്ഥങ്കരന്‍. ജൈനമത തീര്‍ത്ഥാടന കേന്ദ്രമായ ഇവിടെ ബോര്‍ഡിയിലെ കാഴ്ചകളില്‍ പ്രധാനപ്പെട്ട ഒന്നാണ്.



Click it and Unblock the Notifications