ഗംഗാ തീരത്തുള്ള ചെറുനഗരമായ അഹറില്‍ അവന്തിക ദേവിയുടെയും, ശിവന്‍റെയും ഏറെ പുരാതനമായ ക്ഷേത്രങ്ങളുണ്ട്. വര്‍ഷം മുഴുവനും ഭക്തരെത്തുന്ന ഇവിടെ ശിവരാത്രി, നവരാത്രി സമയത്ത് നല്ല തിരക്ക് അനുഭവപ്പെടും. മഹാഭാരതത്തോളം പഴക്കമുള്ള ചരിത്രം അഹറിനും സ്വന്തമാണ്. മഹാഭാരതത്തിലെ ഒരു കഥ അനുസരിച്ച് ദുര്യോധനന്‍ ഭീമനെ വധിക്കാനായി തടവിലാക്കി. തുടര്‍ന്ന് ഭീമനെ ഗംഗാനദിയിലേക്കെറിഞ്ഞു. നദിയിലൂടെ ഒഴുകി ഭീമന്‍ അഹറിലെത്തി. നാഗവംശി ഭരണാധികാരികള്‍ ഇദ്ദേഹത്തെ രക്ഷിക്കുകയും, ശുശ്രിഷിക്കുകയും ചെയ്തു. പിന്നീട് ഭീമന്‍ ഹസ്തിനപുരിയിലേക്ക് മടങ്ങി. നാഗവംശി കാലഘട്ടത്തിലെ ചില നാണയങ്ങള്‍ ഇവിടെ നിന്ന് കണ്ടെടുക്കപ്പെട്ടിട്ടുണ്ട്.



Click it and Unblock the Notifications